'വേദനയും പാര്‍ശ്വഫലങ്ങളുമില്ല', കോവിഡ് വാക്സിനെടുക്കാൻ ആശങ്ക വേണ്ടെന്ന് 97 കാരി, വൈറലായി വീഡിയോ

കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഉപേക്ഷ വിചാരിക്കുന്ന നിരവധിപേരുണ്ട്.. അത്തരത്തിലുള്ളവർക്ക് ബോധവൽക്കരണവുമായാണ് ഒരു വയോധിക രംഗത്ത് എത്തിയിരിക്കുന്നത്. കോവിഡ് വാക്സിനെടുക്കാന്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
വാക്സിനെടുക്കാന്‍ ശങ്ക കാട്ടുന്നവരോട് ഭയം കൂടാതെ വാക്സിനെടുക്കാന്‍ ആവശ്യപ്പെടുകയാണ് വീഡിയോയിലൂടെ 97 കാരി. താന്‍ വാക്സിനെടുത്തതാണെന്നും വേദനയോ യാതൊരുവിധത്തിലുള്ള പാര്‍ശ്വ ഫലങ്ങളോ ഉണ്ടായില്ലെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
വിഡിയോയിൽ വയോധിക പറയൂന്നത് ഇങ്ങനെയാണ്. 'എനിക്ക് 97 വയസുണ്ട്' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാക്സിന്‍റെ ആദ്യഡോസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്വീകരിച്ചെന്നും അടുത്ത ഡോസ് ഉടന്‍ തന്നെ സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നു.
കുത്തിവയ്പ്പിന് ശേഷം വേദനയോ പാര്‍ശ്വഫലങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയ ശേഷം എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും വയോധിക ആവശ്യപ്പെടുന്നുണ്ട്. 'പേടിക്കേണ്ട കാര്യമില്ല. വാക്സിന്‍ സ്വീകരിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും അത് നല്ലതാണ്. വാക്സിന്‍ സുരക്ഷിതമാണ്' എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നുമാണ് വയോധികയുടെ വാക്കുകൾ.
അതേസമയം, രാജ്യത്തിന്‍റെ കൊവിഡ് വാക്സീന്‍ നയത്തില്‍ ഇടപെടരുതന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ നയം തുല്യത ഉറപ്പാക്കുന്നതെന്ന് പറയുന്നു.
സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാര്‍ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്.
സംസ്ഥാന ക്വാട്ടയില്‍ പകുതി സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാൽ, വാക്സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും.
വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























