ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയ മിനി ലോറി അപകടത്തില്‍ പെട്ടു; റോഡിലേയ്ക്ക് തെറിച്ചുവീണ സിലണ്ടറുകളില്‍ ചിലതിന് ചോര്‍ച്ച

ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയ മിനി ലോറി അപകടത്തില്‍ പെട്ടു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും ന്യു മാന്‍ കോളേജിലെ കൊറോണ കെയര്‍ സെന്റിലേയ്ക്കും ഓക്‌സിജനുമായി എത്തിയ മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. തൊടുപുഴ ഗാന്ധി സ്‌ക്വറില്‍ വെച്ചാണ് സംഭവം.
എറണാകുളത്ത് നിന്ന് ഓക്‌സിജനുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം ഗാന്ധി സ്‌ക്വയറില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേയ്ക്ക് മറിഞ്ഞ് വീണ ഓക്‌സിജന്‍ സിലണ്ടറുകളില്‍ ചിലതിന് ചോര്‍ച്ചയുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























