Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കൊവിഡ് രോഗിയുടെ മരണം; ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

13 MAY 2021 07:10 PM IST
മലയാളി വാര്‍ത്ത

ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കൊവിഡ് രോഗിയുടെ മരണത്തില്‍ വിശദീകരണവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്. ഇയാള്‍ക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഇക്കാര്യം അറിയിച്ചത്.

വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. മരിക്കുന്നതിനു മുൻപ് നകുലന്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച വീഡിയോയില്‍ തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം തെറ്റാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

 

രോഗിക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായും രോഗി ഉന്നയിച്ച പരാതികള്‍ ദ്രുതഗതിയില്‍ പരിഹരിച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഐ സി യുവില്‍ ചികിത്സയില്‍ ഇരിക്കെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതാണ് മരണകാരണമെന്നും വിശദമായ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

'മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 11-05-2021 ന് മരണപ്പെട്ട നകുലനെന്ന രോഗിയുടേതായി ഒരു വീഡിയോ ക്ലിപ്പ് സാമൂഹ്യ ദൃശ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി അറിയുന്നു. ഇതിനെക്കുറിച്ച്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ താഴെ പറയുന്ന വസ്തുതകള്‍ അറിയിക്കുന്നു.

ടി-രോഗി 12 വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് സൗകര്യം ഉപയോഗിച്ച്‌ വരികയായിരുന്നു. മെയ് 8ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും വാര്‍ഡ് ഒൻപതിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. വാര്‍ഡില്‍ എത്തിയ സമയം തന്നെ കിടക്ക ലഭിക്കുകയും അന്നേദിവസം തന്നെ ഡയാലിസിസ് ചികിത്സ നല്‍കുകയുമുണ്ടായി.

 

 

തത്സമയം, അദ്ദേഹത്തിന് ഓക്സിജന്‍ ചികിത്സ ആവശ്യമില്ലാതിരുന്നതിനാലും ഓക്സിജന്റെ അളവ് കുറവായ മറ്റൊരു രോഗിക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനു വേണ്ടി ഇദ്ദേഹത്തെ വാര്‍ഡ് 9ല്‍ നിന്ന് വാര്‍ഡ് 8ലേക്ക് 10-05-2021ന് രാവിലെ 8 മണിക്ക് മാറ്റുകയും ഉണ്ടായി. അവിടെ കിടക്ക ലഭിച്ചില്ലെന്ന പരാതി ടി രോഗി അറിയിക്കുകയും അധികാരികള്‍ ഇടപെട്ട് അതേ വാര്‍ഡിലുള്ള പ്രത്യേക മുറി സജ്ജീകരിച്ച്‌ കിടക്ക ഉടന്‍ ലഭ്യമാക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

 

കൊവിഡ് രോഗികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിലാണ് ടി രോഗിക്ക് രണ്ട് ഡയാലിസുകളും നടത്തിയത്. 11.05.2021ന് രാവിലെ ഡയാലിസിസ് നടത്തുന്ന സമയത്ത് രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ലക്ഷണം കണ്ടതിനാല്‍ ഐസിയുവില്‍ തന്നെ നിരീക്ഷണത്തിലിരിക്കെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായി മരണം സംഭവിച്ചു.

രോഗി തുടക്കത്തില്‍ ഉന്നയിച്ച പരാതി ധ്രുതഗതിയില്‍ പരിഹരിച്ച ആശുപത്രി അധികൃതര്‍ക്ക് രോഗിയും ബന്ധുക്കളും നന്ദി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ രോഗിക്ക് ലഭ്യമാക്കേണ്ട ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

 

ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. സമിതി ഈ വിഷയം അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്' എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസിന് എത്തിയപ്പോള്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് നകുലന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ആശുപത്രിയില്‍ നേരിട്ട അവഗണനയ്ക്ക് എതിരെ നകുലന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. ഇതിനു പിന്നാലെ നകുലന്‍ മരിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (45 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (51 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends