യുവതിക്ക് വിസ വാഗ്ദാനം നൽകി തന്ത്രപൂർവ്വം വീട്ടിലെത്തിച്ചു; മൂന്നു ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതിനുശേഷം ചുറ്റികകൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമം! യുവതി രക്ഷപെട്ടത് തലനാരിഴക്ക്; നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

വിസ വാഗ്ദാനം നൽകി യുവതിയെ വീട്ടിലെത്തിച്ച ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ചുറ്റികകൊണ്ട് തലക്കടിക്കാൻ ശ്രമം. കൊല്ലം ചടയമംഗലത്താണ് നാടിനെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്.
ചടയമംഗലം മേടയില്‍ സ്വദേശി അജിയാണ് പ്രതി. സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രതി വിസ നല്‍കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവതിയെ മെയ് ഒമ്പതിന് വീട്ടിലേക്കു വിളിച്ചു വരുത്തിയത്.
തുടര്‍ന്ന് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മെയ് 11 രാത്രിയോടെ യുവതിയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് കൊലപെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
തലയ്‌ക്ക് അടിയേറ്റ യുവതി പ്രതിയുടെ വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയും അയല്‍ വീട്ടില്‍ അഭയം തേടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അയല്‍ വീട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
കേസില്‍ അറസ്റ്റിലായ പ്രതി അജി കടയ്ക്കല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കടയ്ക്കലില്‍ ഭര്‍ത്താവിന്‍റെ ക്വട്ടേഷന്‍ എടുത്ത് മക്കളുടെ മുന്നിലിട്ട് യുവതിയെ കുത്തി കൊലപെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ച് പോയി. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഈ വീട് കേന്ദ്രീകരിച്ച് നിരവധി ക്രിമിനല്‍ ഗൂഢാലോചനകളും കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























