ട്വൻറി ട്വൻറിക്ക് മുട്ടൻ പണി സി പി എം വക ഫ്യൂച്ചർ പ്ലാനിൽ ട്വൻറി ട്വൻറി

അങ്ങനെ ട്വന്റി ട്വന്റിക്ക് പണികിട്ടി തുടങ്ങി.സി പി എമ്മാണ് പണി നല്‍കി തുടങ്ങിയിരിക്കുന്നത്. കുന്നത്തുനാട് എം എല്‍ എ പി.വി. ശ്രീനിജനാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. ട്വന്റി ട്വന്റി മത്സരിച്ചത് കൊണ്ടു മാത്രമാണ് യു ഡി എഫിന്റെ സിറ്റിംഗ് എം എല്‍ എ വി.പി. സജീന്ദ്രന്‍ തോറ്റതും ശ്രീനിജന്‍ ജയിച്ചതും.
എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലന്നാണ് ശ്രീനിജന്റെ ആക്ഷേപം.
മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ പങ്കെടുത്തില്ലെന്നാണ് നിയുക്ത എം എല്‍ എ പി വി ശ്രീനിജന്റെ ആക്ഷേപം. ശ്രീനിജന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ല.അതിനു മുമ്പാണ് ഭരണം തുടങ്ങിയത്.ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് നാട്ടുകാര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു.
അതേസമയം എംഎല്‍എ വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തത് മനപൂര്‍വ്വമല്ലെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമായതെന്നും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകള്‍ പ്രതികരിച്ചു. ഇതിനിടയിലാണ് വീട്ടിലെ തൊഴുത്തില്‍കിടന്ന് കൊവിഡ് രോഗി മരിച്ചെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ അത് ശരിയല്ലെന്ന് പറഞ്ഞ് കിഴക്കമ്പലം പഞ്ചായത്ത് രംഗത്തെത്തി.
കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് വാര്‍ഡിലെ നന്താട്ടില്‍ ശശിയുടെ മരണമാണ് ചര്‍ച്ചയാകുന്നത്.കഴിഞ്ഞ ഏപ്രില്‍ 26നാണ് കൂലിപ്പണിക്കാരനായ ശശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തില്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ശശിക്ക് കിടക്കേണ്ടി വന്നു.
വീട്ടില്‍ 3 വയസ്സുള്ള കുഞ്ഞും,പ്രായമായ അമ്മയുടെയും സുരക്ഷിതത്വം കരുതിയായിരുന്നു ശശി ഇങ്ങനെ ചെയ്തത്.എന്നാല്‍ കൊവിഡ് രോഗിക്ക് ആദ്യഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കാനുള്ള ആശ പ്രവര്‍ത്തകയുടെ അസാന്നിദ്ധ്യമാണ് സംഭവത്തിന് കാരണമെന്ന് പി വി ശ്രീനിജന്‍ ആരോപിച്ചു.കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി ചുമതല വഹിക്കുന്ന മിനി രതീഷാണ് ഈ വാര്‍ഡിലെ ആശ പ്രവര്‍ത്തക.
എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായി തള്ളുകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ശശി പൊസിറ്റീവായതിന്റെ പിറ്റേ ദിവസം ആരോഗ്യവകുപ്പ് മരുന്ന് എത്തിച്ചു. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറേണ്ട സാഹചര്യമുണ്ടായില്ല. എന്നാല്‍ 29ആം തിയതി ആരോഗ്യവിഭാഗം ശശിയുടെ രോഗാവസ്ഥയില്‍ ആശങ്ക അറിയിച്ചതോടെ തൃപ്പൂണിത്തുറയിലെ എഫ്എല്‍ടിസിയിലേക്ക് മാറ്റി,അവിടെ നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും.മെയ് 2മുതല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ശശി മരിച്ചത്.ആദ്യ ദിവസം മുതല്‍ ദിവസവും രോഗിയുടെ കാര്യം അന്വേഷിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പെ ആശ പ്രവര്‍ത്തകയായി തുടരാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഭക്ഷണവും,മരുന്നും എത്തിക്കുന്നതിന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെമ്പറും അറിയിച്ചു. കൂടുതല്‍ പരാതികളില്ലെന്ന് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ള ശശിയുടെ കുടുംബവും പറഞ്ഞു. അവര്‍ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ശ്രീനിജന്‍ കൃത്യമായും പണി കൊടുത്തേനെ.
ട്വന്റി ട്വന്റിയുടെ അരാഷ്ട്രീയം ഏറ്റവുമധികം സഹായിച്ചത് ഇടതു മുന്നണിയെയാണ്.ഇപ്പോള്‍ എറണാകുളത്ത് ഇടതു മുന്നണി നേടിയ പല മണ്ഡലങ്ങളും ട്വന്റി ട്വന്റിയുടെ മേല്‍ക്കോയ്മയുള്ള സ്ഥലങ്ങളാണ്.കുന്നത്തുനാട് പോലുള്ള മണ്ഡലങ്ങള്‍ യു ഡി എഫിന്റെ ഉറച്ച കോട്ടയാണ്. എന്നിട്ടും അവര്‍ക്ക് അവിടം കൈവിടേണ്ടി വന്നു. ട്വന്റി ട്വന്റിയെ ഒരുക്കാനുള്ള ഗൂഢാലോചന യു ഡി എഫും എല്‍ ഡി എഫും മുമ്പേ തുടങ്ങിയതാണ്. എന്നാല്‍ യു ഡി എഫിന് അത് ഫലവത്താക്കാന്‍ കഴിഞ്ഞില്ല. അതാണ് ഇടതുമുന്നണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇടതു മുന്നണിയെ സംബന്ധിച്ചടത്തോളം അഞ്ചു വര്‍ഷത്തേക്ക് അവരുടെ ഭാവി സുരക്ഷിതമാണ്. അഞ്ചു കൊല്ലം കഴിയുമ്പോള്‍ കോണ്‍ഗ്രസിനെക്കാളുപരി ട്വന്റി ട്വന്റിയെ പോലുള്ള പാര്‍ട്ടികളെയായിരിക്കും നേരിടേണ്ടി വരികയെന്ന് അവര്‍ക്കറിയാം. അതാണ് ട്വന്റി ട്വന്റിയെ അവസാനിപ്പിക്കാനുള്ള ശ്രമം കൊണ്ട് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയാണ് ഇടതുമുന്നണിക്ക് അന്യംനില്‍ക്കുന്നത് . അവിടെയൊരു ശുദ്ധികലശം നടത്തിയാല്‍ എറണാകുളവും കൂടെ വരുമെന്ന് സി പി എമ്മിനറിയാം. അതിന്റെ കാല്‍നാട്ട് കര്‍മ്മമാണ് ശ്രീനിജന്‍ ഏറ്റെടുത്തിരിക്കുന്നത്. മനസിലാക്കിയിരിക്കുക, ഇതു താന്‍ടാ സി പി എം.
https://www.facebook.com/Malayalivartha


























