ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം ഒ ഷിബു കൊവിഡ് ബാധിച്ച് അന്തരിച്ചു...ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം ഒ ഷിബു (ഷിബു മോഹന്‍-46) കൊവിഡ് ബാധിച്ച് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മെയ് മൂന്നാം തിയതിയാണ് മറ്റു ചില അസുഖങ്ങള്‍ മൂലം ഇദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
മള്‍ട്ടി സ്പെഷ്യാലിറ്റിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിച്ച് വരികയായിരുന്നു. ഭാര്യ സുനിത (ബീവറേജ്സ് കോര്പറേഷന്, ആറ്റിങ്ങല്‍). രണ്ട് ആണ്മക്കള് (വിദ്യാര്‍ത്ഥികള്‍)
"
https://www.facebook.com/Malayalivartha