പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ
കോഴിക്കോട് ജില്ലയിലെ കട്ടാങ്ങല്‍ ചേനോത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേന്ദമംഗല്ലൂര്‍ ചേനോത്തു കിഴക്കേടത്ത് മധുസൂദനന്റെ മകന് ആദര്‍ശ് (19) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് സംഭവം.
പുഴയില്‍ കുളിക്കാനിറങ്ങിയ ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മുക്കം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും എന്റെ മുക്കം സന്നദ്ധ സേന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം
കണ്ടെത്തിയത്.
https://www.facebook.com/Malayalivartha