Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കരള് പൊടിയുമ്പോള്‍... കാന്‍സര്‍ അതിജീവനത്തിന്റെ മികച്ച സന്ദേമായി മാറിയ നന്ദു മഹാദേവ ഓര്‍മ്മയാകുമ്പോള്‍ കണ്ണുനിറഞ്ഞ് മലയാളികള്‍; എന്തായാലും ഞാന്‍ വീട്ടില്‍പോയിരുന്ന് കരഞ്ഞില്ല; പകരം, കൂട്ടുകാരെയും കൂട്ടി നേരെ ഗോവയിലേക്ക് യാത്രപോയി അടിച്ചങ്ങ് പൊളിച്ചു... നന്ദുവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുമ്പോള്‍

16 MAY 2021 09:21 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് മറ്റൊരു നൊമ്പരമായി മാറി തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവയുടെ മരണം. കാന്‍സറിനെ തോല്‍പ്പിക്കാനുള്ള പേരാട്ടത്തില്‍ എല്ലാവര്‍ക്കും ധൈര്യം പകര്‍ന്ന നന്ദുവിന്റെ വേര്‍പാട് സകലരേയും സങ്കടത്തിലാഴ്ത്തി. നന്ദുവിന്റെ കരുത്തും വാക്കുകളും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ നന്ദു എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു. കാന്‍സര്‍ എന്റെ കരളിനെക്കൂടി കവര്‍ന്നെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ചികിത്സകള്‍ അവസാനിച്ചു. എന്തായാലും ഞാന്‍ വീട്ടില്‍പോയിരുന്ന് കരഞ്ഞില്ല. പകരം, കൂട്ടുകാരെയും കൂട്ടി നേരെ ഗോവയിലേക്ക് യാത്രപോയി അടിച്ചങ്ങ് പൊളിച്ചു...മനോഹരമായ ഗോവന്‍ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു. പബ്ബില്‍പോയി നൃത്തംചെയ്തു...

 



നന്ദു ഇങ്ങനെ കുറിക്കുമ്പോഴും അസാധാരണമായ ആ മനോധൈര്യം അവനെ തിരികെകൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. പോരാട്ടം മതിയാക്കി നന്ദു മഹാദേവ യാത്രപറഞ്ഞ ശനിയാഴ്ച സങ്കടപെയ്ത്തായിരുന്നു എങ്ങും.

ഇവനിങ്ങനെ വേദന തിന്ന് ചിരിച്ച് അങ്ങനങ്ങ് പോയവന്‍ മാത്രമല്ല. ഒത്തിരി വേദന തിന്നവരുടെ ഉള്ളില്‍ അണയാത്ത അഗ്‌നി തെളിച്ചവനാണ്, മരിക്കുവോളം പൊരുതിനോക്കിയവനാണ് എന്നാണ് അതിജീവനത്തിന്റെ രാജകുമാരന്‍ എന്ന് മലയാളികള്‍ പേരിട്ടുവിളിച്ച നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്റെ വിയോഗത്തില്‍ കുറിക്കപ്പെട്ട ആയിരക്കണക്കിന് കണ്ണീര്‍ പ്രണാമങ്ങളില്‍ ഒന്നാണിത്.

 



ഭരതന്നൂര്‍ സ്വദേശിയായ നന്ദു ബി.ബി.എ. പഠനശേഷം സ്വന്തമായി ഒരു സംരംഭത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു 23ാം വയസ്സില്‍ എല്ലില്‍ കാന്‍സര്‍ പിടികൂടിയത്. എനിക്ക് കാന്‍സറാണ്. പക്ഷേ, ഇതിനെയൊരു മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷംപോലെ ഞാനിതിനെ നേരിടും... ആത്മവിശ്വസത്തിന്റെ ഈ കുറിപ്പ് ഒന്നരലക്ഷത്തോളം പേര്‍ വായിച്ച് ലൈക്കടിച്ചു. ആര്‍.സി.സി.യിലെ കീമോകള്‍ക്കിടയിലും ഒരുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നപ്പോഴുമൊക്കെ ആ ആത്മധൈര്യവും പുഞ്ചിരിയും കൈവിട്ടില്ല.

കാന്‍സറിനെ അതിജീവിച്ചവരെയും ചികിത്സയിലിരിക്കുന്നവരെയുമൊക്കെ ചേര്‍ത്ത് നന്ദു 'അതിജീവനം' എന്ന കൂട്ടായ്മയുണ്ടാക്കി. നന്ദു അഭിനയിച്ച വീഡിയോകളും പാടിയ പാട്ടുകളും തരംഗമായ സമയത്താണ് സാമൂഹികമാധ്യമങ്ങളില്‍ നന്ദു 'കാന്‍സര്‍ ചലഞ്ച്' മുന്നോട്ടുവെക്കുന്നത്. ചികിത്സയ്ക്കിടെ തലമുടി കൊഴിഞ്ഞ ചിത്രവും പിന്നീട് തലമുടി വന്നശേഷമുള്ള ചിത്രവും. കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമായ ആ ചലഞ്ച് പലരും ഏറ്റെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാന്‍സര്‍ കരളിനെയും ബാധിച്ചതായി നന്ദുതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി അധികമൊന്നും ചെയ്യാനില്ല, ചികിത്സകള്‍ അവസാനിച്ചു. പക്ഷേ, അവസാനംവരെയും പുകയില്ല, കത്തിജ്ജ്വലിക്കും എന്നായിരുന്നു യാത്രാമൊഴി.

 



കാന്‍സറിനുനേരെയുള്ള പോരാട്ട കാമ്പയിനുകളില്‍ നന്ദുവിനൊപ്പം പങ്കെടുത്തിട്ടുള്ള നടി മഞ്ജുവാരിയര്‍, നന്ദുവിനെ സഹോദരതുല്യമായി സ്‌നേഹിച്ചിരുന്ന നടി സീമാ ജി. നായര്‍ തുടങ്ങിയവരും വിയോഗത്തിന്റെ വേദന പങ്കുവെച്ചു.

അതേസമയം ആശുപത്രിയില്‍ നന്ദുവിനെ പരിചരിച്ച ജ്യോതിലക്ഷ്മി എന്ന നഴ്‌സ് നന്ദുവിനെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നന്ദുവുമായി രണ്ട് വര്‍ഷത്തിന് മേലെയുള്ള പരിചയമാണ്. തമ്മില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജുവും തെന്‍സിയൊക്കെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ട് നല്ല സുഹൃത്തുക്കളാണ്.

 



വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ ട്രീറ്റ്‌മെന്റ്‌ന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആഹാ.. അപ്പോ ഇനി അങ്ങോട്ട് നമ്മക്ക് നേരിട്ട് കാണാലോ എന്നും പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. പിന്നീടങ്ങോട്ട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ നന്ദുവിനും അവിടെയുള്ളവര്‍ക്ക് നന്ദുവും ആരൊക്കെയോ ആയി മാറുകകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (17 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (47 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (54 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends