Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഇടവേളക്ക് ശേഷം കാനവും പിണറായിയും നേര്‍ക്കുനേര്‍; എങ്കില്‍ പിന്നെ എല്ലാം എടുത്തോ എന്ന് കാനത്തിന്റെ മാസ് ഡയലോഗ്; സി പി ഐ യുടെ കൃഷി വകുപ്പ് കേരള കോണ്‍ഗ്രസ് മാണിക്ക് നീക്കം; വകുപ്പില്‍ തൊട്ടാല്‍ വിവരമറിയും എന്ന് സി.പി.ഐ

16 MAY 2021 10:41 AM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളക്ക് ശേഷം കാനം രാജേന്ദ്രനും പിണറായി വിജയനും ഏറ്റുമുട്ടി. സി പി ഐ യുടെ കൃഷി വകുപ്പ് കേരള കോണ്‍ഗ്രസ് മാണിക്ക് നല്‍കാന്‍ പിണറായി നീങ്ങിയപ്പോഴാണ് കാനം ഉടക്കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് ഇത്തരം ഉടക്കുകള്‍ സജീവമായിരുന്നു. എന്നാല്‍ കെ. എം. മാണി യു ഡി എഫിലേക്ക് മടങ്ങി പോയതോടെ അത്തരം ഉടക്കുകള്‍ അവസാനിച്ചു.

സി പി ഐ യുടെ കൈയിലുള്ള വകുപ്പില്‍ തൊട്ടാല്‍ വിവരമറിയും എന്ന കാനത്തിന്റെ വീറോടെയുള്ള ജല്പ്പനങ്ങള്‍ക്ക് മുന്നില്‍ പിണറായി കമാന്ന് ഒരക്ഷരം മിണ്ടിയില്ല.അല്ലെങ്കിലും അതാണ് അദ്ദേഹത്തിന്റെ രീതി. പാര വയ്ക്കാന്‍ സമയമാകുമ്പോള്‍ വയ്ക്കും.

 



പുതിയ സര്‍ക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷിചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാകുന്നതിന് തൊട്ടു മുമ്പാണ് കാനവും പിണറായിയും ഉടക്കിയത് . ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എങ്കില്‍ എല്ലാം നിങ്ങള്‍ എടുത്തോ എന്ന് പറഞ്ഞുകൊണ്ട് കാനം കസേരയില്‍ നിന്നും എഴുന്നേറ്റു. പിണറായി അതിന് മറുപടി പറയാതിരുന്നതിനെ തുടര്‍ന്ന് കോടിയേരി ഇടപെടുകയായിരുന്നു. പിണറായിയും കാനവും തമ്മില്‍ വഴക്കുണ്ടാകുമ്പോഴൊക്കെ കോടിയേരിയാണ് ഇടപെടാറുള്ളത്.

ഒടുവില്‍ നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും എന്ന നിര്‍ദേശം സി.പി.ഐ. അംഗീകരിച്ചു. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് തീരുമാനം. പ്രസ്തുത തീരുമാനം കേരള കോണ്‍ഗ്രസ് നേതാക്കളെ സി പി എം അറിയിച്ചു. തീരുമാനം കേരള കോണ്‍ഗ്രസ് അംഗീകരിച്ചു.

 



പുതിയ കക്ഷികള്‍ ഉള്ളതിനാല്‍ ചില വകുപ്പുകളിലെ മാറ്റം സി.പി.ഐ.യും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, നേരത്തേ കൈയിലുണ്ടായിരുന്ന റവന്യൂ, കൃഷി, സിവില്‍ സപ്ലൈസ് വകുപ്പുകളൊന്നും വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണവര്‍.

17-നു ചേരുന്ന മുന്നണിയോഗത്തിനുമുമ്പായി ഒരുതവണകൂടി കേരള കോണ്‍ഗ്രസുമായി ചര്‍ച്ചയുണ്ടാകും. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും അവര്‍ക്ക് നല്‍കും. രണ്ടാംവട്ട ചര്‍ച്ചയിലാകും ധാരണയാകുക. ഇതില്‍ റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍ ജയരാജ് വിപ്പുമാകും. വിപ്പിന് കാബിനറ്റ് പദവി നല്‍കും

 



ജോസ് കെ മാണിയുടെ പരാജയം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു നല്ല വകുപ്പ് അവര്‍ക്ക് കിട്ടിയേനേ . ജോസിന് കിട്ടുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്ക് സി പി എമ്മും സി പി ഐയും നല്‍കില്ല

കൃഷിവകുപ്പ് ലഭിക്കണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനുണ്ട്. അതിനാണ് സി.പി.ഐ.യുമായുള്ള ചര്‍ച്ചയില്‍ വകുപ്പുകൈമാറ്റം സംബന്ധിച്ച നിര്‍ദേശം സി.പി.എം. മുന്നോട്ടുവെച്ചത്. സി.പി.എമ്മിന്റെ കൈവശമുള്ള പൊതുമരാമത്തുവകുപ്പ് ഇവര്‍ക്ക് നല്‍കിയേക്കുമെന്നു സൂചനയുണ്ട്.

 

 



മന്ത്രിമാരുടെ എണ്ണം പരമാവധി 21 ആക്കി ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താമെന്ന നിലപാടില്‍ സി.പി.ഐ.ക്കും സി.പി.എമ്മിനും എതിര്‍പ്പില്ല. എന്നാല്‍, അങ്ങനെയായാലും രണ്ടുകക്ഷികള്‍ക്കുമാത്രമേ മന്ത്രിസ്ഥാനം നല്‍കാനാകൂ. ഒറ്റയംഗങ്ങളുള്ള അഞ്ചുകക്ഷികള്‍ മുന്നണിയിലുണ്ട്.

ഒന്നുകില്‍, ഇവര്‍ക്ക് ടേം അടിസ്ഥാനമാക്കി മന്ത്രിസ്ഥാനം പങ്കുവെക്കണം. അല്ലെങ്കില്‍ ഏതെങ്കിലും മൂന്നുകക്ഷികളെ മാറ്റിനിര്‍ത്തണം. ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം. ധാരണയാക്കിയശേഷം ഞായറാഴ്ച വീണ്ടും സി.പി.ഐ.യുമായി ചര്‍ച്ചനടത്തും.

 



കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള ആലോചനയുണ്ട്. ഐ.എന്‍.എലിനും പരിഗണന നല്‍കണമെന്ന് സി.പി.എം. നേതാക്കള്‍ക്കുണ്ട്. ലോക് താന്ത്രിക് ജനതാദള്‍, കോണ്‍ഗ്രസ് (എസ്) എന്നിവയാണ് മറ്റുരണ്ട് ഒറ്റയംഗ കക്ഷികള്‍. ഇവര്‍ക്ക് നല്‍കുന്ന സ്ഥാനങ്ങളെന്തായിരിക്കണമെന്നതിലും സി.പി.എമ്മില്‍ ഉടന്‍ ധാരണയുണ്ടാക്കും.

കാനം പറഞ്ഞതെല്ലാം അംഗീകരിച്ചതോടെ തത്കാലം സി പി എമ്മും സി പി ഐയും തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചു. ഇനിയുള്ള ഉടക്ക് ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റിന്റെ കാര്യത്തിലാവും


"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (19 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (49 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (56 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends