കേരള കോൺഗ്രസ് എം പാർലിമെന്ററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു; തീരുമാനം ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള കോൺഗ്രസ് എം പാർലിമെന്ററി പാർട്ടി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലിമെന്ററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനെ യോഗം തെരഞ്ഞെടുത്തു.
ഡെപ്യൂട്ടി ലീഡറായി ഡോ. എൻ ജയരാജിനെയും, പാർട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാർലിമെന്ററി പാർട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കലിനെയും തിരഞ്ഞെടുത്തു. തോമസ് ചാഴികാടന് എംപി, സംസ്ഥാന ജനറല് സെക്രട്ടറി സ്റ്റീഫന് ജോര്ജ് എന്നിവര് യോഗത്തില് പങ്കെടുത്തു.
https://www.facebook.com/Malayalivartha






















