Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

നിര്‍ണായക നീക്കം... കോവിഡ് കാരണം രാജ്യത്തിന്റെ മനസമാധാനം പോകുന്നതിനിടെ പ്രതീക്ഷ നല്‍കി ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന്; തിങ്കളാഴ്ച മുതല്‍ വിതരണമാരംഭിക്കും; ഇന്ത്യന്‍, യുകെ വൈറസ് വകഭേദങ്ങള്‍ക്ക് എതിരെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനം

17 MAY 2021 08:34 AM IST
മലയാളി വാര്‍ത്ത

കോവിഡിനെതിരായ പ്രതിരോധത്തില്‍ കേരളം നിര്‍ണായക നീക്കം നടത്തുകയാണ്. കോവിഡിനെതിരായ മരുന്നു വികസിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് മാത്രമല്ല കോവാക്‌സിനെപ്പറ്റി ശുഭ വാര്‍ത്തയും വരുന്നുണ്ട്.

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ച മുതല്‍ ലഭ്യമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്കു വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തുക.

 



ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആര്‍ഡിഒ ലാബ് വികസിപ്പിച്ചെടുത്ത 2ഡിയോക്‌സിഡിഗ്ലൂക്കോസ് അഥവാ 2ഡിജി എന്ന മരുന്നാണു കോവിഡിനു നല്‍കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.

രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണു മരുന്നു കാണിച്ചത്. കോവിഡ് രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തല്‍. പൊടി രൂപത്തില്‍ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം.

 



കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2ഡിജിയും വരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏതാനും ആഴ്ചകളായി മൂന്നു ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിനു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയ്ക്കു വലിയ ആശ്വാസമാകും പുതിയ മരുന്നെന്നാണു പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.167, യുകെയിലെ ബി.1.1.7 എന്നീ കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സിന്‍ ഫലപ്രദമാണെന്നു നിര്‍മാതാക്കളായ ഭാരത് ബയോടെക്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

 



കോവാക്‌സിന്‍ വളര്‍ന്നുവരുന്ന എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ആന്റിബോഡികളുടെ സാന്ദ്രത ഉല്‍പാദിപ്പിക്കുന്നു എന്ന് പഠനം ഉദ്ധരിച്ചു ഭാരത് ബയോടെക് അവകാശപ്പെട്ടു. പുതിയ വകഭേദങ്ങള്‍ക്കെതിരായ സംരക്ഷണം വ്യക്തമാക്കുന്ന ശാസ്ത്രീയ ഗവേഷണ വിവരങ്ങള്‍ കോവാക്‌സിനു വീണ്ടും കിട്ടുന്ന രാജ്യാന്തര അംഗീകാരമാണ് എന്ന് ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.

ജേണലിലെ ലേഖനത്തിന്റെ ലിങ്കും അവര്‍ ട്വീറ്റ് ചെയ്തു. ജനുവരിയില്‍ കോവിഷീല്‍ഡിനൊപ്പം അടിയന്തര അംഗീകാരം ലഭിച്ച കോവാക്‌സിന്റെ ലഭ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു സുചിത്രയുടെ ട്വീറ്റ് വഴിവച്ചു. മൂന്നാംഘട്ട പരീക്ഷണം ശേഷിക്കുന്നതിനാല്‍ ക്ലിനിക്കല്‍ ട്രയല്‍ മോഡിലാണ് ഈ വാക്‌സീന്‍ ലഭ്യമാക്കിയിരിക്കുന്നത്.

 



രാജ്യത്തു കോവിഡ് വാക്‌സീന്‍ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ വാക്‌സിനേഷന്‍ മന്ദഗതിയിലാണ്. കൂടുതല്‍ കമ്പനികള്‍ വാക്‌സീന്‍ നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നിര്‍മാണത്തിനായി മറ്റു കമ്പനികള്‍ക്കു കോവാക്‌സിന്‍ നല്‍കണമെന്ന് ആളുകള്‍ പറയുന്നു.

ഭാരത് ബയോടെക്കുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഇതു സ്വാഗതം ചെയ്തുവെന്നതില്‍ സന്തോഷിക്കുന്നു എന്നാണു നിതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇത് നടപ്പിലായാല്‍ വളരെപ്പെട്ടെന്ന് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (18 minutes ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (24 minutes ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (39 minutes ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (43 minutes ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (45 minutes ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (59 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (1 hour ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (3 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (3 hours ago)

Malayali Vartha Recommends