Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

പരിഹാരം തേടി യുഎന്‍... ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് അയവില്ല; ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ വ്യാപക നാശനഷ്ടം; മരണസംഖ്യ ഉയര്‍ന്നു; വെടിനിറുത്തണമെന്ന് ഒ.ഐ.സി; യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

17 MAY 2021 09:01 AM IST
മലയാളി വാര്‍ത്ത

ഒരറ്റത്ത് ഇസ്രായേലും മററ്റത്ത് പലസ്തീനും പിന്‍മാറാതെ നിലയുറപ്പിച്ചപ്പോള്‍ സംഘര്‍ഷത്തിന് ഒട്ടും അയവില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ 46 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ മരണസംഖ്യ 188 ആയി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം തേടിയുള്ള നിര്‍ണ്ണായക യുഎന്‍ രക്ഷാസമിതി യോഗം ചേരുകയാണ്. യോഗത്തിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു.

അതേസമയം ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇസ്രായേലും പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം ഏര്‍പ്പെടുത്തി.

ഇന്നലെ ചേര്‍ന്ന 57 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വെടിനിറുത്തല്‍ ആവശ്യപ്പെട്ടു എങ്കിലും ഫലം കണ്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. ഇതോടെ, പാലസ്തീനില്‍ മരണം 188 ആയി. ഇതില്‍ 55 കുട്ടികളും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ ഇതുവരെ 2 കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചുഗാസയിലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി യെഹ്യ സിന്‍വറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വറിന്റെയും വീടുകളും ഇസ്രയേല്‍ തകര്‍ത്തു. യഹ്യയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഹമാസിന്റെ മനുഷ്യ ശേഷി വിഭാഗം മേധാവിയാണ് മുഹമ്മദ് സിന്‍വര്‍.

ഹമാസിന്റെ മുന്‍ കമാന്‍ഡറായ യെഹ്യ സിന്‍വര്‍ ഇരുപത് വര്‍ഷത്തോളം ഇസ്രയേല്‍ ജയിലില്‍ ആയിരുന്നു. 2017ല്‍ മോചിതനായതോടെയാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയായത്.

സൗദി അറേബ്യ വിളിച്ച ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനം ആയില്ലെങ്കിലും അടിയന്തരമായി വെടിനിറുത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രായേല്‍ മാത്രമാണ്. ഇസ്രയേലിന്റെ സൈനിക നടപടിയെ ശക്തമായി അപലപിക്കുന്നെന്നും പാലസ്തീന്‍ ജനതയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഒ.ഐ.സി രാജ്യങ്ങള്‍ നിലപാട് സ്വീകരിച്ചു

22 രാഷ്ട്രങ്ങളുള്ള അറബ് ലീഗും 57 അംഗ ഒ. ഐ. സിയും സ്വതന്ത്ര പാലസ്തീന്‍ വേണമെന്ന പൊതുവായ നിലപാടിലാണ്. പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച തുര്‍ക്കി, പാലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ സൈനിക പിന്‍ബലമുള്ള അന്താരാഷ്ട്ര സംവിധാനം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. താല്‍പര്യമുള്ള രാജ്യങ്ങള്‍ക്ക് സൈനികമായും സാമ്പത്തികമായും സഹായിക്കണമെന്നും ഇസ്രയേലിനെ ലോകകോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു.സൗദി അറേബ്യയും ഇസ്രയേലിനെ അപലപിച്ചു. അതേസമയം, ഇവരിലെ പല രാഷ്ട്രങ്ങളും ഇസ്രയേലിനെ അംഗീകരിക്കുന്ന കരാറില്‍ അടുത്ത കാലത്ത് ഒപ്പു വച്ചിട്ടുമുണ്ട്. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നാളെ യോഗം ചേര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.


റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഞങ്ങള്‍ പ്രതിരോധിക്കുകയാണ് ചെയ്തത്. ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഗാസ ഓപ്പറേഷന്‍ ആവശ്യമുള്ളടുത്തോളം കാലം തുടരും, അതില്‍ മാറ്റമില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും വിമര്‍ശിച്ച് ചൈനയും രംഗത്തെത്തി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (17 minutes ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (23 minutes ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (38 minutes ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (42 minutes ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (44 minutes ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (58 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (1 hour ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (3 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (3 hours ago)

Malayali Vartha Recommends