Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

വ്യാജ ലൈംഗിക പീഡന കേസിൽ സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ് വിചാരണ നേരിടാൻ കോടതി ഉത്തരവ്... വിചാരണ കൂടാതെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി തള്ളി,, തുടരന്വേഷണ ഹർജിയും തള്ളി.കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്

17 MAY 2021 07:37 AM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡൻ്റ് ബിനോയ് ജേക്കബ്ബിനെ മാനഭംഗ കേസിൽ വിചാരണ ചെയ്യാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

 

എയർ ഇന്ത്യ സാറ്റ്സ് മുൻ വനിതാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ പീഡിപ്പിച്ചുവെന്ന മാനഭംഗ , പൂവാല ശല്യക്കേസിലാണ് കോടതി ഉത്തരവ്. സ്വപ്നയെപോലെ ബിനോയിയെ അനുസരിച്ച് കൂടെ നിന്നാൽ തനിക്കും ലക്ഷങ്ങൾ സമ്പാദിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് ബിനോയി ലൈംഗിക കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്.

 

 

 

 

എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് ലിമിറ്റഡ് കമ്പനി ഓഫീസിൽ പലരേയും ബിനോയിയും സ്വപ്നയും ചേർന്ന് ഇത്തരത്തിൽ പ്രലോഭിപ്പിച്ച് ഓഫീസിൽ ഭീതിജനകമായ കള്ളക്കടത്ത് അധോലോകം സൃഷ്ടിച്ചതായും യുവതി ആരോപണമുന്നയിച്ചിട്ടുണ്ട്.

 

 

മ്യൂസിയം പോലീസ് കുറ്റപത്രവും അനുബന്ധ റെക്കോർഡുകളും പരിശോധിച്ചതിൽ പ്രതി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചാണ് മജിസ്ട്രേട്ട് എ. അനീസ പ്രതി വിചാരണ നേരിടാൻ ഉത്തരവിട്ടത്. വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേൽ കുറ്റം ചുമത്താൻ ഉത്തരവിട്ട കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്താൻ പ്രതി ജൂൺ 3 ന് കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടു.

 

 

 

തനിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന ബിനോയ് ജേക്കബ്ബിൻ്റെ വിടുതൽ ഹർജി തള്ളികൊണ്ടാണ് പ്രതിയെ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടത്.

 

കേസിൽ തുടരന്വേഷണം വേണമെന്ന ബിനോയിയുടെ ഹർജിയും കോടതി തള്ളി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജിയും 173 (8) പ്രകാരമുള്ള തുടരന്വേഷണ ഹർജിയുമാണ് മജിസ്ട്രേട്ട് എ. അനീസ തള്ളിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (i) ( ലൈംഗിക സമീപനം ഉൾപ്പെടുന്ന ശാരീരിക സ്പർശവും മുന്നേറ്റങ്ങളും) , (ii) ( ലൈംഗിക നേട്ടങ്ങൾക്ക് വേണ്ടി നിർബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യൽ) , (iii) (സ്ത്രീയുടെ ഇച്ഛക്കെതിരായി അശ്ലീല സൃഷ്ടി കാണിക്കൽ) , (iv) ( ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തൽ) , 354 ഡി (i) (സ്ത്രീ തൻ്റെ അനിഷ്ടത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും സംസർഗ്ഗം വളർത്താൻ നിരന്തരം പിന്തുടരാൻ ശ്രമിക്കൽ) , (ii) (ഒരു സ്ത്രീ ഇൻ്റർ നെറ്റോ ഇ - മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിക്കൽ) എന്നീ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി വിചാരണ ചെയ്യാനാണ് കോടതി ഉത്തരവ്.

 

 

 


2016 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബിനോയിയുടെയും സ്വപ്നയുടെയുടെയും ഉന്നത സ്വാധീനത്താൽ മ്യൂസിയം പോലീസ് കേസ് എഴുതിത്തള്ളാൻ പലകുറി ശ്രമിച്ചെങ്കിലും വനിതാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പരാതിയിലും മൊഴിയിലും ഉറച്ചു നിന്നതോടെ ഗത്യന്തരമില്ലാതെ മ്യൂസിയം പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

 

2017 ഫെബ്രുവരി 7 നാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് വിടുതൽ ഹർജിയുമായി പ്രതി രംഗത്തെത്തിയത്. വിടുതൽ ഹർജി തള്ളിയപ്പോഴാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്. വിചാരണ നീട്ടുവാനുള്ള പ്രതിയുടെ പ്രവൃത്തികൾ കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിയെ രൂക്ഷമായി വിമർശിച്ചു.

 

 


സ്വപ്ന സുരേഷ് എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെ ബിനോയ് ജേക്കബ്ബുമായി ചേർന്ന് ഗൂഢാലോചന നടത്തി എയർ ഇന്ത്യാ ഓഫീസറും എയർപോർട്ട് ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയുമായിരുന്ന പട്ടം സ്വദേശി എൽ. എസ്. സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി എയർപോർട്ട് അതോറിറ്റി ഡയറക്ടർക്ക് അയച്ചത്.

 

സിബു വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് 17 വനിതകൾ ഒപ്പിട്ടതായ വ്യാജ പരാതി അയച്ച് സിബുവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. സിബുവിൻ്റെ പരാതിയിൽ ബിനോയിയെയും സ്വപ്നയെയും ഒന്നും രണ്ടും പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തിന് ഒച്ചിൻ്റെ വേഗതയായിരുന്നു. തുടർന്ന് സിബു ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. സ്വപ്ന നൽകിയത് വ്യാജ പരാതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

 

 


എയർ ഇന്ത്യ സാറ്റ്സിന് ഗ്രൗണ്ട് ഹാൻഡിലിംഗ് ജോലികൾ ഏൽപ്പിച്ചതിലെ ക്രമക്കേട് , എയർ ഇന്ത്യയെ നഷ്ടത്തിലാക്കുന്ന വൻ സാമ്പത്തിക തട്ടിപ്പുകൾ , എയർ പോർട്ട് അതോറിറ്റിക്ക് ലഭിക്കേണ്ട റോയൽറ്റി തുകയിലെ വെട്ടിപ്പ് എന്നിവയെക്കുറിച്ച് സിബു സി ബി ഐ ക്കും സെൻട്രൽ വിജിലൻസ് കമ്മീഷനും ( സി വി സി ) പരാതി നൽകിയിരുന്നു. ഈ വിരോധ കാരണത്താൽ സിബുവിനെ എയർപോർട്ടിൽ നിന്ന് പുറത്താക്കണം എന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടെയാണ് വ്യാജ പരാതി അയച്ചതെന്നും സ്വപ്നയുടെയും ബിനോയിയുടെയും സ്വാധീനത്തിന് വഴങ്ങിയതിനാലും തെറ്റിദ്ധരിപ്പിച്ചതിനാലുമാണ് ചിലർ ഒപ്പിട്ടതെന്നും ചിലരുടെ ഒപ്പ് വ്യാജമാണെന്നും ജീവനക്കാർ ക്രൈം ബ്രാഞ്ചിനും എയർ ഇന്ത്യയുടെ വകുപ്പുതല ആഭ്യന്തര അച്ചടക്ക അധികാര കമ്മിറ്റി മുമ്പാകെയും മൊഴി നൽകി.

 

 

ഡിസിപ്ലിനറി അതോറിറ്റി മുമ്പാകെ നടന്ന വാച്യാന്വേഷണത്തിൽ ആൾമാറാട്ടം നാടത്തി മൊഴി നൽകിയാണ് സ്വപ്ന സിബുവിനെ കുരുക്കിയത്. ഒരു പരാതിക്കാരിയായ പാർവതി സാബുവായി നീതു മോഹനെന്ന യുവതിയെ ആൾമാറാട്ടം നടത്തി ഹാജരാക്കി മൊഴി നൽകിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 2016 ൽ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഐ. റ്റി.സെക്രട്ടറി എം.ശിവശങ്കർ ഐ. എ. എസ്. സ്വപ്നയെ മുഖ്യമന്ത്രിയുടെ അറിവോടെ ഐ. റ്റി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഓപ്പറേഷൻസ് മനേജരായി 1.16 ലക്ഷം രൂപ മാസ ശമ്പളത്തിൽ നിയമനം തരപ്പെടുത്തി നൽകിയത്.

 

 

 

ഇതിനായി സ്വപ്ന ഹാജരാക്കിയത് വ്യാജ ബി.കോം. ഡിഗ്രി സർട്ടിഫിക്കറ്റാണ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതിന് കൻ്റോൺമെൻ്റ് പോലീസ് 2020 ൽ കേസെടുത്തുവെങ്കിലും പ്രതികൾക്ക് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയിലുള്ള സ്വാധീനത്താൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (18 minutes ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (24 minutes ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (39 minutes ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (43 minutes ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (45 minutes ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (59 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (1 hour ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (3 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (3 hours ago)

Malayali Vartha Recommends