കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന്റെ നാലാം നാള്‍ കോവിഡ് ബാധിതനായ മകന്‍ ആത്മഹത്യ ചെയ്തു

കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന്റെ നാലാം നാള്‍ കോവിഡ് ബാധിതനായ മകന്‍ ആത്മഹത്യ ചെയ്തു. പാലത്തുങ്കരയിലെ പി.ജി. ഹൗസില്‍ അനൂപ് (41) ആണ് മരിച്ചത്. അനൂപിന്റെ സഹോദരന്‍ മൂന്ന് മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചിരുന്നു.
അനൂപിന്റെ പിതാവ് ഗോപാലന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അനൂപിനെ ഞായറാഴ്ച പുലര്‍ച്ചെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24ന് അനൂപി!!െന്റ സഹോദരന്‍ പാലത്തുങ്കരയില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന അനീഷ് (42) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
പിതാവിനും സഹോദരനോടുമൊപ്പം ഹോട്ടലില്‍ തന്നെ ജോലി ചെയ്തു വരുകയായിരുന്നു അനൂപും. ലീനയാണ് അനൂപിന്റെ ഭാര്യ.മാതാവ്: പത്മാവതി. അജിത് കുമാര്‍, അഭിലാഷ് എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.
"
https://www.facebook.com/Malayalivartha























