Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്... പ്രതിയെ മൂന്ന് മാസത്തിന് ശേഷം പൊക്കി പോലീസ്... സംഭവം ഇങ്ങനെ..

17 MAY 2021 10:28 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളാ പോലീസിനെ വട്ടം ചുറ്റിച്ച കേസായിരുന്നു കനറാ ബാങ്കിലെ പണം തട്ടിയ കേസ്. എന്നാലിപ്പോൾ കഥയ്ക്ക് തിരിശ്ശീല വീണിരിക്കുകയാണ്. പണം തട്ടിയ ശേഷം ഒളിവിൽ പോയ പ്രതിയെ കൈയ്യോടെ പൊക്കിയിരിക്കുകയാണ് പോലീസ്.

പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ബാങ്ക് ജീവനക്കാരനുമായിരുന്നു വിജീഷ് വര്‍ഗീസ്. ഇയാളെയാണ് ഇപ്പോൾ പോലീസ് പിടിയിലായത്.

ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതിക്കൊപ്പം ഭാര്യയും രണ്ടു കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന ബെംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയില്‍ എത്തിച്ചേരും എന്നാണ് അറിയാൻ കഴിഞ്ഞത്.

ഫെബ്രുവരി 11ാം തീയതിയാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് കാറില്‍ പുറപ്പെട്ട്‌ എറണാകുളത്തെത്തി. കാര്‍ അവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു വാടക വീടെടുത്ത് കൊച്ചിയില്‍ താമസിക്കാന്‍ പദ്ധതിയിട്ടുവെങ്കിലും പിന്നീട് ബെംഗളുരുവിലേക്ക് കടക്കുകയായിരുന്നു.

മൂന്നു ദിവസം മുമ്പാണ് പത്തനംതിട്ടയില്‍ നിന്ന് പോലീസ് സംഘം ബെംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ഇയാൾ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബാങ്കിലെ ക്ലാര്‍ക്ക് കം കാഷ്യറായാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസില്‍ വിജീഷ് വര്‍ഗീസ് ജോലി ചെയ്തിരുന്നത്. കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

ക്രമക്കേട് കണ്ടെത്തിയതോടെ, ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഒളിവില്‍പ്പോയ ഇയാള്‍ക്കായി അന്വേഷണം നടന്നുവരികയായിരുന്നു. തട്ടിപ്പിനു പിന്നാലെ ഫെബ്രുവരി 11 മുതൽ വിജീഷ് ഒളിവിലാണ്. ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു.

വീജീഷിന്റെയും ഭാര്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി. തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, വന്‍ക്രമക്കേട് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താല്‍ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം കിട്ടുന്നത്. കനറാ ബാങ്ക് തുമ്പമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരന്‍ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു.

ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍ നിന്നുള്ള പണം തിരികെ നല്‍കി ഈ പരാതി പരിഹരിച്ചു. തുടര്‍ന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങി. ഒരു മാസത്തെ പരിശോധന പൂര്‍ത്തിയായപ്പോള്‍, കോടികള്‍ നഷ്ടമായെന്ന് വ്യക്തമായി. പിന്നീടാണ് നിയമനടപടികൾ ആരംഭിച്ചത്.

14 മാസം കൊണ്ട് 191 ഇടപാടുകാരും അക്കൗണ്ടിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.

ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് തടയാൻ കഴിഞ്ഞില്ലെന്നും കണ്ടെത്തി. ബാങ്കിലെ നിക്ഷേപകരുടെ പാസ്‍വേർഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്. മുമ്പ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് മുങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (17 minutes ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (23 minutes ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (38 minutes ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (42 minutes ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (44 minutes ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (58 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (1 hour ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (3 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (3 hours ago)

Malayali Vartha Recommends