Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

കാനറാ ബാങ്ക് തട്ടിപ്പ്: പ്രതി പിടിയിൽ, അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചു, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചു, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചു

17 MAY 2021 11:16 AM IST
മലയാളി വാര്‍ത്ത

കാനറാബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയതായി കണ്ടെത്തി. മോട്ടോ‍‍‍ര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക്ഷേപിച്ച പണമാണ് തട്ടിയത്. നാഷ്ണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍ വഴിയായിരുന്നു തട്ടിപ്പ്.

തട്ടിയെടുത്ത പണം ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും ഷെയ‍ര്‍ മാര്‍ക്കറ്റിനുമാണ് ഉപയോഗിച്ചിരുന്നത്. തട്ടിപ്പ് നടന്ന കാലയളവിൽ പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ മേഘാലയ സ്വദേശിയായ മോഹിത് ദേവ് സുബേദി എന്നയാളായിരുന്നു മാനേജർ. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ മാനേജ‍ര്‍ നാട്ടിലേക്ക് പോയി. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്.

 

 

 

 

 

 

 

 

 

 

 


അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചതായും, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചതായും, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചതായി അന്വേഷണം സംഘം കണ്ടെത്തി.

വിജീഷ് വർഗീസിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇത് സംബന്ധിച്ച നിരവധി എസ്എംഎസ്സുകൾ ഇയാളുടെ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

 

 

ഏപ്രിൽ മാസം നടത്തിയ ബാങ്ക് ഓഡിറ്റിങ്ങിലാണ് ഇയാൾ നടത്തിയ എട്ടേകാൽ കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്. നിലവിൽ വിജീഷ് വർഗീസിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് അന്വേഷണം നടക്കുന്നത് എങ്കിലും ഇയാളെ സഹായിക്കാൻ പരോക്ഷമായി ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.

 

 

 

 

 

 

 

 

 

 

 

 

ഇയാളെ കാണാതാകുന്ന ദിവസം മുതൽ കഴിഞ്ഞ ആറുമാസത്തിലെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോധന നടത്തി വരികയാണ്. അതോടൊപ്പം ഇയാൾ ഇതുവരെ തട്ടിപ്പു നടത്തിയ തുകയിൽ നിന്ന് എത്രത്തോളം പിൻവലിച്ചു എന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

നിലവിൽ ഇയാളും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്ന നിലപാടിലാണ് പോലീസ്. ഇവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവർ കേരളത്തിന് പുറത്തു ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (16 minutes ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (22 minutes ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (37 minutes ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (41 minutes ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (43 minutes ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (57 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (1 hour ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (3 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (3 hours ago)

Malayali Vartha Recommends