ജൂലൈ 30ന് ശേഷം ലോകനാഥ് ബഹ്‌റയുടെ ഭാവിയെന്ത് ?

സി ബി ഐ മേധാവിയായില്ലെങ്കില്‍ ഡി.ജി. പി. ലോകനാഥ് ബഹ്‌റ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാന്‍ സാധ്യത. ടോമിന്‍ തച്ചങ്കരിയെ ഡി ജി പിയാക്കുമ്പോള്‍ ബഹ്‌റയെ ഉപദേഷ്ടാവാക്കിയില്ലെങ്കില്‍ അദ്ദേഹം പിണങ്ങും.
തച്ചങ്കരിയെ നിയമിച്ച ശേഷം കേന്ദ്രത്തിന്റെ അനുമതി വാങ്ങാനാണ് ആലോചിക്കുന്നത് .ഇല്ലെങ്കില്‍ കേന്ദ്രം തച്ചങ്കരിയുടെ പേരു വെട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നു.
ബഹ്‌റയെ സി ബി ഐ മേധാവിയാക്കാന്‍ പിണറായി വിജയന്‍ തീര്‍ച്ചയായും സമ്മര്‍ദ്ദം ചെലുത്തും. എന്നാല്‍ പിണറായിയുടെ സമ്മര്‍ദ്ദം ബഹ്റക്ക് പാരയാകുമോ എന്ന് കണ്ടറിയണം.
സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയില്‍ 12 പേരാണുള്ളത്. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരില്‍ നിന്നുള്ള അന്തിമ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയുടെ പേരാണ് പട്ടികയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനിയിലുള്ളത്. അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ഉണ്ടെങ്കിലും അത് സ്ഥാനക്കയറ്റത്തിന് തടസമാവില്ലെന്ന് തന്നെയാണ് കരുതുന്നത്.
അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, ആനന്ത ക്യഷ്ണന്‍, കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേ സ് സാഹിബ്, ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖര്‍, സഞ്ചിവ് കുമാര്‍ പട് ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡിജിപിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി.
നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. പുതിയ സിബിഐ മേധാവിയാകാനുള്ള നീക്കങ്ങള്‍ ബഹ്‌റ നടത്തുന്നുണ്ട്. എന്നാല്‍ ബഹ്‌റയെക്കാള്‍ വലിയ കൊമ്പന്‍മാര്‍ സി ബി ഐ മേധാവിയാകാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതാണ് ബഹ്റക്ക് മുന്നിലുള്ള തടസ്സം.
ബഹ്‌റ സി ബി ഐ മേധാവിയാകുന്നതിനോട് തന്നെയാണ് പിണറായിയുടെ താത്പര്യം. കാരണം ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സി ബി ഐയുടെ നിലപാടാണ് ലാവ്‌ലിന്‍ കേസില്‍ ഇനിപ്രസക്തം. ഇപ്പോള്‍ സി ബി ഐ പിണറായിക്ക് എതിരാണ്. ലാവ്‌ലിന്‍ കേസില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സി ബി ഐ ആവശ്യപ്പെടുന്നത്. ബഹ്‌റ സി ബി എ മേധാവിയായാല്‍ ലാവ്‌ലിന്‍ കേസില്‍ തനിക്ക് രക്ഷപ്പെടാമെന്ന് പിണറായി സ്വഭാവികമായി വിശ്വസിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലാണ് ബഹ്‌റ സംസ്ഥാന പോലീസ് മേധാവിയായത്. സെന്‍കുമാറിനെ മാറിയാണ് ബഹ്റയെ സുപ്രധാന തസ്തികയില്‍ കൊണ്ടുവന്നത്. പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ കൊലപാതകത്തിന്റെ കുറ്റം സെന്‍കുമാറിന്റെ തലയില്‍ കെട്ടി വച്ചിട്ടാണ് അദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ ബഹ്‌റയെ നിയമിച്ചത് നരേന്ദ്രമോദി പറഞ്ഞിട്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെ ബഹ്‌റയും മോദിയും തമ്മിലുള്ള ബന്ധം നന്നായി അറിയാമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് സെന്‍കുമാര്‍ ബി ജെ പിയിലെത്തിയ വിചിത്രമായ കാഴ്ചയും കേരളം കണ്ടു.
ലോകനാഥ് ബഹ്‌റയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കാന്‍ ഒരു ഘട്ടത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിണറായി തന്നെ അത് നിരുത്സാഹപ്പെടുത്തി. തനിക്ക് തുടര്‍ ഭരണം കിട്ടുമെന്നും വിഷമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തന്നെ ബഹ്‌റയെ അറിയിച്ചു. എന്നാല്‍ ബഹ്‌റ ഇക്കാര്യം വിശ്വസിച്ചില്ല. പക്ഷേ അതാണ് സംഭവിച്ചത്.
സി ബി ഐ ഡയറക്ടര്‍ എപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ ചട്ടുകമായിരിക്കും. സി ബി ഐയെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ വിരട്ടുന്നത്. ബംഗാളിലും മറ്റും ഇത്തരം കാഴ്ചകള്‍ നാം നിരന്തരം കാണുന്നു
https://www.facebook.com/Malayalivartha