മലപ്പുറം ജില്ലയില്‍ വ്യാപക കോവിഡ് പരിശോധന; ഒരു ദിവസം 25,000 പരിശോധനകള്‍ നടത്താൻ അധികൃതരുടെ തീരുമാനം, രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍! കൂടുതൽ ജാഗ്രതൈ അധികൃതർ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച വരെ വ്യാപക കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ. ഒരു ദിവസം 25,000 പരിശോധനകള്‍ നടത്താനാണ് അധികൃതരുടെ ലക്ഷ്യം എന്നത്. അതോടൊപ്പം തന്നെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) 30 ശതമാനത്തിനു മുകളില്‍ തന്നെ തുടരുകയാണ്.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ വീണ്ടും എത്തിയിരിക്കുന്നത്. 31.53 ശതമാനമാണ് ഞായറാഴ്ചത്തെ ടി.പി.ആര്‍ എന്നത്. ആയതിനാൽ തന്നെ തിങ്കളും ചൊവ്വയും ആയി 50,000 ത്തിലേറെ പരിശോധനകള്‍ അധികമായി നടത്തുവാനാണ് അധികൃതർ ശ്രമിക്കുന്നത്. പഞ്ചായത്തുകളില്‍ 200 പേര്‍ക്കും നഗരസഭയില്‍ 500-ും പേര്‍ക്ക് പരിശോധനകള്‍ നടത്തുമെന്നാണ് സൂചന. രോഗികളുമായി സമ്പര്‍ക്കം ഉള്ളവര്‍ക്കും രോഗലക്ഷണം ഉള്ളവര്‍ക്കും നടത്തുന്ന പതിവ് പരിശോധനകള്‍ക്ക് പുറമേയാണിത്.
ഇതിലൂടെ ജില്ലയിലെ പരമാവധി കോവിഡ് രോഗികളെ കണ്ടെത്തുവാനും അതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ ശ്രമിക്കുന്നത്. ആയതിനാൽ തന്നെ പരിശോധനയ്ക്ക് ആളുകളെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ആണ് നല്കിയിട്ടുള്ളത്. വ്യാപക പരിശോധന നടത്തുന്നത് കൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരാൻ സാധ്യത കല്പിക്കുന്നുണ്ട്. ഇതു മുന്നില്‍ കണ്ട് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അധികൃതര്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്.
അതേസമയം നിലവില്‍ കോവിഡ് ചികിത്സക്ക് 76 ആശുപത്രികളും ഏഴ് സി.എഫ്.എല്‍.ഡി.സികളും 13 സി.എസ്.എല്‍.ഡി.സികളും ജില്ലയിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കീഴില്‍ ഡോമിസല്ലറികള്‍ വേറെയും സജ്ജമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ഒരാഴ്ച കൂടി പ്രതിദിന രോഗബാധിതരുടെ എണ്ണം ഇതേ നിലയില്‍ തുടരാനാണ് സാധ്യത. അതിനുശേഷം വ്യാപനം പതിയെ കുറയുന്നതാണ്.
https://www.facebook.com/Malayalivartha





















