തലയെടുപ്പോടെ ആദ്യസമ്മേളനം... എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.... തോൽവി അറിയാത്ത ഉമ്മൻ ചാണ്ടി മുതൽ വീണാ ജോർജ് വരെ

ചരിത്രവിജയവുമായി തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക. പിണറായിയെ നേരിടാൻ പ്രതിപക്ഷനിരയിൽ പുതിയ നായകനായി വിഡി സതീശൻ എത്തുന്നതാണ് മറ്റൊരു പ്രത്യേകത.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ കാര്യപരിപാടി. 53 പുതുമുഖങ്ങള്‍ക്ക് ഇന്ന് യഥാര്‍ഥത്തില്‍ പ്രവേശനോത്സവമാണ്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്.
കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾ വീണ്ടും വിജയിച്ചു. 2016ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തുന്നു. രാവിലെ ഒമ്പത് മണിമുതല്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ വിളിക്കുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതും. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
മുസ് ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും അഹമ്മദ് ദേവർകോവിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ സഭയിൽ പുരോഗിക്കുകയാണ്.
താനൂർ എം.എൽ.എ വി. അഹ്ദുറഹ്മാൻ വിശ്രമത്തിലായതിനാൽ ഇന്ന് സഭയിൽ ഹാജരായില്ല. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
ബുധൻ, വ്യാഴം ദിവസങ്ങളിൽ സഭ ചേരില്ല. വെള്ളിയാഴ്ച പുതിയ സർക്കാറിന്റെ നയപ്രഖ്യാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മേയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ജൂൺ മൂന്നിന് ഗവൺമെന്റ് കാര്യം. ജൂൺ നാലിന് പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
ചൊവ്വാഴ്ച സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. സി.പി.എം അംഗം എം.ബി. രാജേഷ് ഭരണകക്ഷിയുടെയും കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് പ്രതിപക്ഷത്തിന്റെയും സ്പീക്കർ സ്ഥാനാർഥികൾ.
26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍ തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങള്‍ തീരുമാനിക്കുക.
കഴിഞ്ഞ കേരള നിയമസഭയിലെ 75 പരോളമാണ് ഇത്തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അതിനു മുമ്പുള്ള മറ്റു നിയമസഭകളില്‍ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയാണ് ഇതിൽ സീനിയര്‍. അതുകൊണ്ട് പതിനഞ്ചാം നിയമസഭയിലെ കാരണവർ ഉമ്മൻചാണ്ടി തന്നെ.
തോൽവി അറിയാതെ തുടർച്ചയായി 12 ആം തവണയാണ് അദ്ദേഹം സഭയിലെത്തുന്നത്. പി.ജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. എട്ടാം തവണ എംഎൽഎ ആകുന്ന പി കെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണ ആകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലുണ്ട്. അദ്ദേഹം 12-ാം തവണയാണ് തുടര്‍ച്ചയായി സഭയിലെത്തുന്നത്.
തകർപ്പൻ ജയത്തിന്റെ സന്തോഷത്തിലും സംതൃപ്തിയിലുമാണ് ഇടതുപക്ഷം. മുൻ സഭയെക്കാൾ എണ്ണം കൊണ്ടു ദുർബലമായി മാറിയിരിക്കുകയാണ് പ്രതിപക്ഷം. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 മന്ത്രിമാരായി പേരാണ് ആദ്യവട്ടം സഭയിലെത്തുന്നത്.
https://www.facebook.com/Malayalivartha





















