ചെന്നിത്തലയുടെ പിണക്കാം മാറ്റാൻ വി. ഡി. സതീശൻ... ഒപ്പം സതീശന് ആ ഉറപ്പും നൽകി ചെന്നിത്തല! ഇനിയാണ് കളി...

പുതിയ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ഈ കൂടികാഴ്ച ഒരു പിണക്കം മാറ്റാൻ വേണ്ടിയിട്ട് ആയിരുന്നു എന്നാണ് കോൺഗ്രസിലെ അണികളിൽ പോലും ചർച്ച ചെയ്യുന്നത്.
അപ്രതീക്ഷിതമയി ഹൈക്കമാന്റിന്റെ കമാന്റിൽ സ്ഥാനം തെറിച്ച ചെന്നിത്തല വീണ്ടും വികാരധീനനാവുമോ എന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കും അണികൾക്കുമിടയിലും ഉണ്ടായിരുന്നു. എന്നാൽ ഇതൊക്കെ വളരെ തന്ത്രപൂർവ്വം പരിഹരിക്കും വിധമായിരുന്നു വി. ഡി. സതീശൻ ഇടപെട്ടത്.
നിയമസഭാ സമ്മളനം ചേരും മുമ്പായി വഴുതക്കാട്ടെ ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് വി. ഡി. സതീശൻ അദ്ദേഹത്തെ കണ്ടത്. ചെന്നിത്തല ഒഴികെയുള്ള മുതിർന്ന നേതാക്കളെ ഇന്നലെ സതീശൻ കണ്ടിരുന്നു. ഹരിപ്പാടായിരുന്ന ചെന്നിത്തല രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്.
രമേശ് ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും എന്നും രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനും എടുത്തിരുന്ന നിലപാടുകള്‍ക്ക് ഒപ്പം നിന്നയാളാണ് താനെന്നുമാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഇന്ന് വെളിപ്പെടുത്തിയത്.
ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ രമേശ് ചെന്നിത്തലയുമായി രാവിലെ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വി. ഡി. സതീശന്‍ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
രമേശ് ചെന്നിത്തലയുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും ഡിഗ്രി പഠന കാലം മുതല്‍ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നെന്നും തന്നെ അദ്ദേഹം കൂടെ നിര്‍ത്തുകയും ഒരു അനുജനെ പോലെ സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയും കാര്‍ത്തികേയനും എടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് എന്നും ഒപ്പം നിന്നിട്ടുള്ളയാളാണ് താനെന്നും ഇപ്പോഴും പഴയത് പോലെ തന്നെ സഹോദര തുല്യമായ സ്‌നേഹം നിലനിര്‍ത്തുമെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെന്നും സതീശന്‍ വെളിപ്പെടുത്തി.
എന്നാൽ ഇതിന് മറു പ്രതികരണവുമായി ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫും കോണ്‍ഗ്രസും വല്ലാതെ വെല്ലുവിളി നേരിടുമ്പോള്‍ എല്ലാവരും ഒരുമിച്ച് പോകേണ്ട സമയമാണ് ഇതെന്നും വി.ഡി. സതീശന് അത് കഴിയുമെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
വി. ഡി. സതീശനുമായി മൂന്നര പതിറ്റാണ്ട് കാലത്തെ വ്യക്തിപരവും രാഷ്ട്രീയവുമായ അടുപ്പമുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാക്കളില്‍ ഒരാള്‍ എന്ന നിലയില്‍ സ്‌നേഹവും വാല്‍സല്യവും ആവോളം നല്‍കിയിട്ടുണ്ട്. അത് എന്നും തുടരും.
അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കാതെ പോയ ആളാണ് വി.ഡി. സതീശന്‍. എന്നാല്‍ ഏല്‍പ്പിച്ച് ചുമതലകള്‍ ഭംഗിയായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിതങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചതിനുള്ള അംഗീകാരമാണ് പ്രതിപക്ഷ നേതൃസ്ഥാനം.
ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി വി.ഡി. സതീശന്‍ മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവിന് രമേശ് ചെന്നിത്തല എല്ലാ ആശംസകളും നേര്‍ന്നു.
താന്‍ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റുന്നില്ലെന്നും ഹരിപ്പാട്ടെ എംഎംഎല്‍ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തന മേഖല ഇവിടെ തന്നെയാണെന്നും വ്യക്തമാക്കി. സോണിയയുമായി നേരിട്ടു കണ്ടു പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിയെ ജഗതിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി വി. ഡി. സതീശൻ കണ്ടിരുന്നു. നിയമസഭാ സമ്മേളനത്തിന് ഇന്ന് രാവിലെ തുടക്കമാവുന്ന സാഹചര്യത്തിൽ രാവിലെ യുഡിഎഫിൻ്റെ കക്ഷിനേതാക്കൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മേയ് 25ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കറെ തിരഞ്ഞെടുക്കും. സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫും മത്സരിക്കും എന്നാണ് ഇന്ന് സൂചന ലഭിച്ചത്. പി.സി. വിഷ്ണു നാഥാണ് യുഡിഎഫിന്റെ സ്ഥാനാർഥി. എം.ബി.രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി.
https://www.facebook.com/Malayalivartha





















