രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് സൗജന്യ വാക്സീന്‍ നല്‍കുന്നില്ല... വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ചോദ്യങ്ങളുമായി കേരള ഹൈക്കോടതി

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് സൗജന്യ വാക്സീന്‍ നല്‍കുന്നില്ലെന്ന് ചോദിച്ച കോടതി സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കണം എന്ന് പറയുന്നത് എന്തുകൊണ്ടെന്നും ആരാഞ്ഞു.
ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് വാക്സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്‌ബോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.ആര്‍ബിഐ കേന്ദ്രത്തിന് നല്‍കിയ ഡിവിടണ്ട് ഉപയോഗിച്ച് വാക്സീന്‍ നല്‍കിക്കൂടെ എന്നും കോടതി ചോദിച്ചു.
ഇത് നയപരമായ വിഷയമാണെന്നും. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉള്‍പ്പടെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി നേരത്തേയും അറിയിച്ചിരുന്നു.
ഈ നിലയിലാണ് പോക്കെങ്കില്‍ വാക്‌സീന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരുമെന്നായിരുന്ന കോടതി നേരത്ത് വിമര്‍ശിച്ചത്. ഈ സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്യ ആവശ്യപ്പെട്ട വാക്‌സീന്‍ ഡോസുകള്‍ എപ്പോള്‍ നല്‍കും എന്നതടക്കമുള്ള കാര്യം അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.
"
https://www.facebook.com/Malayalivartha





















