കേളകത്ത് അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു...

കേളകത്ത് അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കണിച്ചാര്‍ ചാണപ്പാറയിലെ കൈനിക്കര ജോണിന്റെ ഭാര്യ ബീന ജോണ്‍ (50), ഏക മകന്‍ തരുണ്‍ (24) എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധിച്ച ഇരുവരും മേയ് അഞ്ച് മുതല്‍ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പകല്‍ മൂന്നരയോടെയാണ് ബീന മരിച്ചത്. രാത്രി 10.30 ഓടെ തരുണിന്റെയും ജീവന്‍ നഷ്ടമായി.
ബീനയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഞായറാഴ്ച രാത്രി ഏഴോടെ കേളകം ശാലേം ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. തരുണിന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തിങ്കളാഴ്ച കേളകം ശാലേം ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha





















