ലോറിയിടിച്ച് മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു.... യാത്രിക രക്ഷപ്പെട്ടത് അത്ഭുതകരമായി

ലോറിയിടിച്ച് മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീ രക്ഷപ്പെട്ടത് അത്ഭുതകരമായി. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മൂന്നുമുക്കിന് സമീത്ത് തിങ്കളാഴ്ച വൈകീട്ട് 4.40നായിരുന്നു അപകടം നടന്നത്.
നാവായിക്കുളം ഹെല്‍ത്ത് സെന്ററിലെ നഴ്‌സ് രശ്മിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരവേയായിരുന്നു അപകടമുണ്ടായത്. പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറിയാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.
സ്‌കൂട്ടറില്‍ തീ പടര്‍ന്നതോടെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്‌കൂട്ടര്‍ പൂര്‍ണമായി കത്തി നശിച്ചു.
https://www.facebook.com/Malayalivartha


























