ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെതിരെ കേസ്. ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നല്‍കിയത്. കഞ്ഞിക്കുഴി പൊലീസ് കേസ് എടുത്തു.
കൊറോണ പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് പരാതി. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപാണ് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ അനൂപ് ചികിത്സ തേടി. എന്നാല്‍ മര്‍ദിച്ചില്ലെന്നും ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് സന്തോഷും കുടുംബവും പറഞ്ഞു.
https://www.facebook.com/Malayalivartha


























