ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!! ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!!!ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു; ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി ഗായിക സിതാര കൃഷ്ണകുമാര്‍

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനു വേണ്ടി നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിനോടുള്ള ശക്തമായ പ്രതിക്ഷേധവും അറിയിക്കുകയാണ്. ഇപ്പോളിതാ ഗായിക സിതാര കൃഷ്ണകുമാറും ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്ബോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് സിതാര ഫാസികുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!! കരയെന്നാൽ അവർക്ക് കേരളമാണ്!
ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും!!
ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!!!ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!
https://www.facebook.com/Malayalivartha


























