സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു സ്പീക്കര്‍ ആയി പ്രവര്‍ത്തിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്

സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു സ്പീക്കര്‍ ആയി പ്രവര്‍ത്തിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങള്‍ക്കും അവകാശപ്പെട്ടത് ആയിരിക്കും സ്പീക്കര്‍ എന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ പാര്‍ലമെന്റില്‍ പത്തുവര്‍ഷം പ്രതിപക്ഷത്ത് ആണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് പ്രാധാന്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് ഉണ്ട് എന്നതിന്റെ അനുഭവങ്ങള്‍ ധാരാളമുണ്ട്. ആ പ്രതിപക്ഷ ഇടം അനുവദിച്ചു കൊണ്ടും സംരക്ഷിച്ചു കൊണ്ടും തന്നെ ആയിരിക്കും സ്പീക്കറായി പ്രവര്‍ത്തിക്കുക.
അതേസമയം, സര്‍ക്കാരിനെ കടമകള്‍ നടത്താന്‍ സൗകര്യമൊരുക്കുക എന്നതും സ്പീക്കറുടെ ഉത്തരവാദിത്വമാണ്. ആ രണ്ടു ചുമതലയും അതിനോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെ നിറവേറ്റാന്‍ വേണ്ടി ശ്രമിക്കുമെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയില്‍ പുതിയ ആളാണ്. എന്നാല്‍ പാര്‍ലമെന്റിലെ പ്രവര്‍ത്തന അനുഭവമുണ്ട്. നടപടിക്രമങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ സമാനമാണ്.
എന്നാല്‍ പലതിലും വ്യത്യാസമുണ്ട് എന്നാണ് രണ്ടു സഭയിലും അംഗങ്ങളായി ഇരുന്ന് ആളുകളില്‍ നിന്നും വ്യക്തമാകുന്നത്.
നിയമസഭയിലും പാര്‍ലമെന്റിലും ഇരുന്ന ആളുകള്‍ അക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പല കാര്യങ്ങളിലും വ്യത്യസ്തതയുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























