ഡോക്ടറെ മര്‍ദിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തൽ! സൗമ്യയുടെ ഭര്‍ത്താവും ബന്ധുവും ഡോക്ടറോട് ചെയ്തത്!

ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തത് നേരത്തേ തന്നെ വാർത്തയായ സംഭവമായിരുന്നു.
സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സതീഷ് എന്നിവർക്കെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
ഇടുക്കി ചേലച്ചുവട് സി.എസ്.ഐ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ബാബുവിനെ സന്തോഷും മറ്റുള്ളവരും ചേർന്ന് മർദിച്ചെന്നാണ് പരാതി നൽകിയത്.
ആശുപത്രിയിലെത്തിയ ഇവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നും ഡോക്ടർ തന്നെ ഇപ്പോൾ വെളിപ്പെടുത്തുകയാണ്. മർദനത്തിനിരയായ ഡോ. അനൂപ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
എന്താണ് നടന്നതെന്ന് ഡേ. അനൂപ് തന്നെ വിശദമാക്കുകയാണ് ഇപ്പോൾ...
https://www.facebook.com/Malayalivartha


























