'അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൽ ദ്വീപ് നിവാസികൾ അസ്വസ്ഥരാണ്'; കേരളം ലക്ഷദ്വീപിനൊപ്പമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

കേരളം ലക്ഷദ്വീപിനൊപ്പമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ സാന്നിദ്ധ്യത്തില്‍ ആലുവ പാലസില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ദ്വീപ് നിവാസികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. അവര്‍ക്ക് വര്‍ജ്ജ്യമായ മദ്യം യഥേഷ്ടം നല്‍കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വികസന പുകമറയില്‍ ലക്ഷദ്വീപിെന്റ സത്വം നശിപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. ഒരു നാടിന്റെ പാരമ്ബര്യത്തിനും പൈതൃകത്തിനും അനുസൃതമായ വികസനമാണ് നടപ്പാക്കേണ്ടത്. എന്നാല്‍, അതിന് വിരുദ്ധമായി കോര്‍പ്പറേറ്റ് താത്പര്യമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഇത്തരം തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാണ് ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ വാശി ധിക്കാരപരമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ വൈകുന്നതില്‍ ദുരൂഹതയുണ്ട്. ലക്ഷദ്വീപ് കേരളത്തിെന്റയും കേരളം ലക്ഷദ്വീപിെന്റയും ഭാഗമാണ്. ദ്വീപിെന്റ വേദന കേരളത്തിേന്റത് കൂടിയാണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും പുതിയ നിയമങ്ങള്‍ റദ്ദാക്കണമെന്നുമാണ് എന്‍.സി.പി ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























