ബൈക്കും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

എടക്കാട് ബൈപ്പാസ് ജങ്ഷന് സമീപം ബൈക്കും ആംബുലന്‍സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇന്ന് സന്ധ്യക്ക് സഫാ സെന്ററിന് മുന്നില്‍ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിച്ച തൃക്കരിപ്പൂര്‍ നോര്‍ത്ത് സ്വദേശി എ പി ശബീര്‍ (35) ആണ് മരണപ്പെട്ടത്. ബൈക്ക് തെന്നിമാറി നിസ്സാര പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ എടക്കാട്ടെ പി വി അബൂബക്കറിനെ (ന്യൂ സ്റ്റാര്‍) ജിം കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























