ബിവറേജസ് ഗോഡൗണില്‍ നിന്ന് മദ്യം മോഷ്ടിച്ചു; കേസിലെ മുഖ്യപ്രതി പിടിയില്‍; ഒൻപതംഗ സംഘത്തിന്റെ വൻ മോഷണം പുറത്തറിഞ്ഞത് അനധികൃത മദ്യവില്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ

ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണില്‍ നിന്ന് മദ്യം മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. കവലയൂര്‍ സ്വദേശി രജിത്ത് ആണ് പോലീസ് പിടിയിലായത്. മോഷണ സംഘത്തില്‍ ഒമ്ബത് പേര് ഉണ്ടായിരുന്നതാതായും, ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പൊലീസിന് വ്യക്തമായിരുന്നു.
അനധികൃത മദ്യവില്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ എക്സൈസ് മുദ്രയില്ലാത്ത വിദേശമദ്യം പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബിവറേജസ് ഗോഡൗണിലെ മദ്യമോഷണം കണ്ടെത്തിയത്.
നൂറിലധികം കെയ്സ് മദ്യമാണ് സംഘം മോഷ്ടിച്ചത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണില്‍ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























