മനസില്‍ കാണും മുമ്പ്... ഇന്ത്യന്‍ സൈന്യത്തിന് ആവേശം പകര്‍ന്ന് ഇസ്രയേലിന്റെ സഹായം; 4 ഹെറോണ്‍ മാര്‍ക്ക്ടു ഡ്രോണുകള്‍ ഇന്ത്യയ്ക്ക് ലഭിക്കും; ശത്രുരാജ്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും; 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താന്‍ സാധിക്കും

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷ സമയത്താണ് ഇസ്രയേലിന്റെ കരുത്ത് ലോകം മനസിലാക്കിയത്. ആയിരക്കണക്കിന് മിസൈലുകള്‍ ഹമാസ് വര്‍ഷിച്ചിട്ടും ഇസ്രയേലിലുള്ള പത്തോളം പേരാണ് മരിച്ചത്. അതേസമയം ഇസ്രയേലിലാകട്ടെ നൂറ്റമ്പതോളം ആള്‍ക്കാര്‍ മരിക്കുകയും ചെയ്തു. സ്വന്തം ജനതയെ രക്ഷിച്ച് ആക്രമണം നടത്താനുള്ള ഇസ്രേയലിന്റെ കഴിവ് ലോകം ശ്രദ്ധിച്ചു.
ഇസ്രയേലിന്റെ ആ സാങ്കേതിക വിദ്യ ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുകയാണ്. ഇസ്രയേലില്‍ നിന്നും നാലു ഹെറോണ്‍ മാര്‍ക്ക്ടു ഡ്രോണുകള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ്. തന്ത്ര പ്രധാനമായ ഇന്ത്യ ചൈന അതിര്‍ത്തി മേഖലയില്‍ (എല്‍.എ.സി) നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ ഡ്രോണുകള്‍ വാങ്ങുന്നത്. നൂതനമായ ഈ ആളില്ലാ വിമാനങ്ങള്‍ക്ക് 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച കൃത്യമായ ലക്ഷ്യത്തിലെത്താനും സാധിക്കും.
അടുത്ത രണ്ട് മാസത്തിനുളളില്‍ ആദ്യത്തെ രണ്ട് ഹെറോണ്‍ ഡ്രോണുകള്‍ കരസേനയ്ക്ക് കൈമാറും. ഇസ്രയേലുമായുളള പാട്ട കരാര്‍ പ്രകാരം വര്‍ഷം അവസാനിക്കുന്നതിനു മുന്‍പു തന്നെ മറ്റു രണ്ടു ഡ്രോണുകളും ലഭ്യമാകുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോണ്‍.
470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്‌സ്പാന്‍ 16.6 മീറ്ററുമാണ്. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കമാന്‍ഡോകള്‍ക്ക് വലിയ സഹായമാണ്.
ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇവ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താന്‍ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവ വികാസങ്ങളും തത്സമയം പകര്‍ത്തി സൈനിക കേന്ദ്രങ്ങള്‍ക്ക് എത്തിച്ചു നല്‍കാനും ഇവയ്ക്ക് കഴിയും.
ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ലഡാക്ക് മേഖലയിലെ ചൈനീസ് നീക്കങ്ങളില്‍ കണ്ണുനട്ടും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍, എല്‍എസിയിലും മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനുമായി ഇവ വിന്യസിക്കും. മഹാമാരി കാലതാമസം വരുത്തിയെങ്കിലും നാലു ഡ്രോണുകളാണ് ഇന്ത്യന്‍ സേനകള്‍ക്ക് ഉടന്‍ ലഭിക്കാന്‍ പോകുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലുള്ള ഹെറോണുകളേക്കാള്‍ സാങ്കേതിക മികവ് പുതിയവയ്ക്കുണ്ട്. മുന്‍പുള്ളതിനെക്കാള്‍ ആന്റി ജാമ്മിംഗ് ശേഷി പുതിയവയ്ക്ക് വളരെ കൂടുതലാണ്. മോദിസര്‍ക്കാര്‍ നല്‍കിയ അടിയന്തര സാമ്പത്തിക അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതു പ്രകാരം യുദ്ധത്തിന് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി 500 കോടി രൂപവരെയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും പ്രതിരോധ സേനകള്‍ക്ക് വാങ്ങാനാകും.
ചെറിയ ഡ്രോണുകള്‍ യുഎസില്‍ നിന്നാണ് വാങ്ങുന്നത്. ഇവ സൈന്യത്തിന്റെ ബറ്റാലിയന്‍ തലത്തില്‍ നല്‍കും. ചുമതല നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ പ്രദേശങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും കൈകൊണ്ട് പ്രവര്‍ത്തിപ്പാക്കാവുന്ന ഡ്രോണുകള്‍ ഉപയോഗിക്കും. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ മേല്‍ക്കൈ നേടാനാണ് ഇത്തരം സംവിധാനങ്ങള്‍ കോപ്പുകൂട്ടുന്നത്. ബാലക്കോട്ട് ആക്രമണത്തുനുശേഷം 2019ലായിരുന്നു ഇത്തരമൊരു സൗകര്യം പ്രതിരോധ സേനകള്‍ക്ക് അവസാനമായി നല്‍കിയത്.
https://www.facebook.com/Malayalivartha
























