പതിവു പോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ വീട്ടമ്മയെ ഇടിച്ചശേഷം നിര്‍ത്താതെ പോയി, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമ്മ കാറിടിച്ചു മരിച്ചു. വര്‍ക്കല അയിരൂര്‍ പാലത്തിനു സമീപം കലാനിവാസില്‍ പരേതനായ ഗംഗാധരന്‍ പിള്ളയുടെ ഭാര്യ ശാന്തമ്മ(76)യാണ് മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ അയിരൂരില്‍നിന്ന് പോലീസ് പിടികൂടി. കാറോടിച്ചിരുന്ന അയിരൂര്‍ തേവണംപണയില്‍ വീട്ടില്‍ റെനിമോനെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ, എന്നും രാവിലെ സ്വന്തം വീട്ടിലേക്കു പോവുകയും വൈകുന്നേരം ് മകന്‍ വന്ന് കൂട്ടിക്കൊണ്ടുപോവുകയുമാണ് പതിവ്.
ചൊവ്വാഴ്ചയും പതിവുപോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഊന്നിന്‍മൂട് ഭാഗത്തുനിന്ന് അയിരൂരിലേക്കു പോയ കാര്‍, ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു കാര്‍.
ഇടിച്ചശേഷം 40 മീറ്ററോളം ശാന്തമ്മയെ വലിച്ചുകൊണ്ട് കാര്‍ മുന്നോട്ടുനീങ്ങി. റോഡരികില്‍ വീണ ശാന്തമ്മയെ ഉപേക്ഷിച്ച് കാര്‍ നിര്‍ത്താതെപോയി.
വിവരമറിഞ്ഞ് അയിരൂര്‍ ജങ്ഷനില്‍ വച്ച് പോലീസ് കാര്‍ തടഞ്ഞ് റെനിമോനെ പിടികൂടുകയായിരുന്നു. കാറില്‍ റെനിമോനും സുഹൃത്ത് അരുണുമാണ് ഉണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ ഉടന്‍ വര്‍ക്കലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവര്‍ക്കെതിരേ കുറ്റകരമായ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha
























