ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും....വെര്‍ച്വല്‍ പ്രവേശനോത്സവമാണ് ഇത്തവണ, പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 8.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിര്‍വഹിക്കും

ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷവും ഒന്നാം ക്ലാസിലെത്തുമെന്നാണു കരുതുന്നത്.
വെര്‍ച്വല്‍ പ്രവേശനോത്സവമാണ് ഇത്തവണ. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. കഴിഞ്ഞവര്‍ഷവും കോവിഡ് വ്യാപനംമൂലം ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ആശ്രയം.
വിക്ടേഴ്സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ഥ ക്ലാസ് ആരംഭിക്കും.
വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്‌കൂളുകളില്‍നിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
പാഠപുസ്തക വിതരണം 15-നകം പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവുപോലെയുണ്ടാകും. പൊതു യൂണിഫോമുള്ളയിടത്ത് തുണിക്കുപകരം പണമായി 600 രൂപയായിരിക്കും ഒരു കുട്ടിക്കു നല്‍കുക.
അതേസമയം കൊവിഡ് ഭീതിയില്‍ വീടുകള്‍ ക്‌ളാസ് മുറികളാകുന്നതോടൊപ്പം പ്രവേശനോത്സവവും ഓണ്‍ലൈനിലാണ് നടക്കുക. മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്‌ളാസില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്നത്. പ്രവേശന നടപടികള്‍ പൂര്‍ണമാകാത്തതിനാല്‍ കുട്ടികളുടെ എണ്ണം ഇനിയും കൂടും.
കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷം കുട്ടികളായിരുന്നു ഒന്നാം ക്‌ളാസില്‍. ഒന്നു മുതല്‍ 10 വരെ 38 ലക്ഷം കുട്ടികളാണ് പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ കൂട്ടുകാരാകുന്നത്. ഒരു വര്‍ഷത്തിലധികമായി വീടുകളിലിരുന്ന് പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍മുറ്റം കാണാതെ, കൂട്ടുകാരില്ലാതെ കളിയും ചിരിയുമില്ലാതെ, അദ്ധ്യാപകരെ നേരിട്ട് കാണാതെ, പുത്തന്‍ പഠനത്തിലേക്ക് കടക്കുന്നു.
പുത്തന്‍ യൂണിഫോമും പുതിയ ബാഗും പുതിയ കുടയുമായി ജൂണ്‍ ഒന്നിന് സ്‌കൂളിന്റെ പടികയറുന്ന ആഹ്‌ളാദം ഇക്കുറിയും നഷ്ടമാവുകയാണ്.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 8.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിര്‍വഹിക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുക്കും.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ വിക്ടേഴ്‌സ് ചാനലിലൂടെ ആശംസകള്‍ നേരും.
https://www.facebook.com/Malayalivartha



























