Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

അതാരുമറിഞ്ഞില്ല... ഇഎംസിസി ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തു; സ്ഥാനാര്‍ഥിയാക്കിയതും ചെലവ് വഹിച്ചതും ദല്ലാള്‍ നന്ദകുമാറെന്ന് പ്രിയങ്കയുടെ മൊഴി; തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയാണ് മുഖ്യമായും അന്വേഷിക്കുന്നത്

01 JUNE 2021 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ആഴക്കടല്‍ മത്സ്യബന്ധനം തിരിച്ചടിച്ചിരിക്കുകയാണ്. ആഴക്കടല്‍ വിവാദത്തിന് പിന്നില്‍ വന്‍ ലോബിയുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.എം.സി.സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് നടപടി.

 



ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ (ഡി.എസ്.ജെ.പി) തിരഞ്ഞെടുപ്പ് ഫണ്ടിംഗിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ബോംബാക്രമണവുമായി പ്രിയങ്കയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അരൂര്‍ നിയമസഭാ മണ്ഡലത്തിലെ ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക.

ബോംബാക്രമണക്കേസിലെ മുഖ്യപ്രതി ഇ.എം.സി.സി ഡയറക്ടര്‍ ഷിജു എം. വര്‍ഗീസും ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയാണ് ഇ.എം.സി.സി.




നിയമസഭ തിരഞ്ഞെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍വച്ച് ഇഎംസിസി ഡയറക്ടര്‍ സ്വന്തം വാഹനം കത്തിച്ച കേസിലാണ് അന്വേഷണ സംഘം നടി പ്രിയങ്കയുടെ മൊഴി എടുത്തത്. വിവാദ ഇടനിലക്കാരന്‍ നന്ദകുമാറാണ് ഷിജു വര്‍ഗീസിനെ പരിചയപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചതെന്നുമാണ് നടിയുടെ മൊഴി.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡിഎസ്‌ജെപി സ്ഥാനാര്‍ഥിയായിരുന്നു സീരിയല്‍ സിനിമ നടി പ്രിയങ്ക. ഇഎംസിസി ഡയറക്ടര്‍ ഷിജു എം.വര്‍ഗീസും ഡിഎസ്‌ജെപിയുടെ ബാനറിലാണ് ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കുണ്ടറയില്‍ മത്സരിച്ചത്. പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാര്‍ഥികളുടെയും മൊഴി എടുക്കുന്നുണ്ട്.

 


തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രിയങ്കയെയും ചാത്തന്നൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തിയത്. സ്ഥാനാര്‍ഥിയാക്കിയതും തിരഞ്ഞെടുപ്പു ചെലവുകള്‍ വഹിച്ചതും വിവാദ ഇടനിലക്കാരന്‍ നന്ദകുമാറാണെന്ന് പ്രിയങ്ക പൊലീസിനോട് പറഞ്ഞു.

വിവാദമായ ആഴക്കടല്‍ മല്‍സ്യബന്ധന കരാറില്‍ നന്ദകുമാറിന്റെ പങ്കിെനപ്പറ്റി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകന്‍ അന്വേഷണ സംഘം രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിജു വര്‍ഗീസ് ഉള്‍പ്പടെയുള്ളവര്‍ റിമാന്‍ഡിലാണ്.

 



അരൂരിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നതായും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനെ കുറിച്ചുപോലും ആലോചിച്ചിരുന്നതായും പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവിനായി പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുമെന്ന് പറഞ്ഞിരുന്ന തുക ലഭിച്ചില്ല.

ഷിജു വര്‍ഗീസിന്റെ കാറിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായും പിന്നീട് അദ്ദേഹം തന്നെയാണ് പ്രതിയെന്നും അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. ഷിജു വര്‍ഗീസിന്റെ ബിസിനസ് താത്പര്യങ്ങളോ കുടുംബകാര്യങ്ങളോ അറിയില്ല. പാര്‍ട്ടിയിലേക്കുക്ഷണിച്ചതും സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ദ്ദേശിച്ചതും നന്ദകുമാറാണ്. താമസിക്കുന്ന ഫ്‌ളാറ്റിന് മുന്നിലെ ക്ഷേത്രത്തില്‍ വച്ചുള്ള പരിചയമാണ് നന്ദകുമാറുമായിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (2 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (5 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (10 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (17 minutes ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (22 minutes ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (34 minutes ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (38 minutes ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (45 minutes ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (50 minutes ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (57 minutes ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (1 hour ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (1 hour ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (1 hour ago)

Malayali Vartha Recommends