Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

എ ഡി ബി വായ്പാ തട്ടിപ്പ്: കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതാ നായർക്ക് പ്രൊഡക്ഷൻ വാറണ്ട്: ജയിൽ സൂപ്രണ്ട് സരിതയെ ഹാജരാക്കണം

01 JUNE 2021 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

 

 

കോഴിക്കോട് മജിസ്ട്രേട്ട് കോടതിയുടെ 6 വർഷം കഠിന തടവനുഭവിക്കാൻ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ള സരിതയെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവിട്ടത്. തലസ്ഥാനത്തെ കോടതികൾ മൂന്നു സോളാർ കേസുകളിൽ 2 വർഷമായി സരിതയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടിട്ടും തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസും വലിയതുറ പോലീസും സരിതയ്ക്ക് ഉന്നതങ്ങളിലുള്ള സ്വാധീനത്താൽ സരിത തിരുവനന്തപുരം ജില്ലയിലുണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല.

 

 

 

കോടതിയുടെ വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ പല കാരണങ്ങൾ പറഞ്ഞ് കോടതിക്ക് മടക്കി അയച്ചു. എന്നാൽ മറ്റൊരു സോളാർ തട്ടിപ്പുകേസിൽ കോഴിക്കോട് മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വാറണ്ട് പ്രകാരം കോഴിക്കോട് കസബ പോലീസ് തലസ്ഥാനത്തെത്തി 2021 ഏപ്രിൽ 22 ന് തിരുവനന്തപുരം സിറ്റി പോലീസിൻ്റെ മൂക്കിന് താഴെയുണ്ടായിരുന്ന സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

ഏപ്രിൽ 27 ന് കോഴിക്കോട് കോടതി സരിതയെ 6 വർഷം കഠിന തടവനുഭവിക്കാനും 40,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ശിക്ഷയനുഭവിക്കാൻ സരിതയെ സെൻട്രൽ ജയിലിലടക്കുകയായിരുന്നു.

 

 

 

2019-20 മുതൽ തലസ്ഥാനത്തെ കോടതികൾ സരിതയെ അറസ്റ്റു ചെയ്യാൻ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി ജാമ്യത്തുക ജാമ്യക്കാരുടെ ജാമ്യ വസ്തു കണ്ടു കെട്ടി ഈടാക്കിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് നോട്ടീസയച്ചു.

 

 

സരിതയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടറോടും വലിയതുറ പോലീസിനോടുമാണ് മജിസ്ട്രേട്ട് കോടതികൾ ഉത്തരവിട്ടത്.

 

 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 ( ചതിക്കുന്നതിന് വേണ്ടിയുള്ള ആൾമാറാട്ടം ) , 420 ( ചതിക്കുകയും അതുവഴി കബളിപ്പിക്കപ്പെട്ടയാളെ പണം നൽകുവാൻ നേരുകേടായി പ്രചോദിപ്പിച്ച് അതിനിടയാക്കുകയും ചെയ്യുക ) എന്നീ കുറ്റങ്ങൾ സരിതക്ക് മേൽ ചുമത്തി വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കവേയാണ് സരിത കോടതിയിൽ ഹാജരാകാതെ മുങ്ങിയത്.

 

 


വായ്പാ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണ് ലക്ഷ്മി നായരെന്നും നന്ദിനിയെന്നും വിളിയ്ക്കുന്ന സരിത. എസ്. നായർ. ഇതേ കേസിൽ രണ്ടാം പ്രതിയായ ശ്രീകുമാരൻ നായരെന്ന് വിളിയ്ക്കുന്ന ബിജു എന്ന ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ 1 ന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

 

 

പിഴത്തുക ഈടാകുന്ന പക്ഷം പരാതിക്കാരന് നൽകാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 357 (1) (ബി) പ്രകാരമാണ് വാദിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ബിജു 2010 ഫെബ്രുവരി 19 മുതൽ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കാലയളവ് ഈ കേസിന്റെ ശിക്ഷാവിധിയിൽ തട്ടിക്കിഴിക്കാനും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 428 പ്രകാരം 'സെറ്റ് ഓഫ് ' നൽകാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.

 

 

 


പ്രവാസികളായ ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം പണ്ടാര വിള വീട്ടിൽ മണിയൻ (49) , സഹോദരനായ രാധാകൃഷ്ണൻ (47) എന്നിവർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തത്.

 


മണിയനും സഹോദരനും പാർട്ണണർമാരായി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ അജ്മൽ എന്ന സ്ഥലത്ത് സിൽവർ കിച്ചൺ ഇൻഡസ്ട്രീസ് എൽ.എൽ.സി. ബാങ്ക് കിച്ചൺ എക്യൂപ്പ്മെന്റ് എൽ.എൽ.സി എന്നീ പേരുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്.

 

 

 

വിമാനയാത്രക്കിടയിൽ എയർപോർട്ടിൽ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും താൻ ഫിനാൻഷ്യൽ കൺസൾട്ടന്റാണെന്നും സരിത ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നും ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്മെൻറ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിംഗ് ചാർജിനത്തിൽ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം ലോൺ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്.

 

 

4 ലക്ഷം രൂപ മാറിയെടുത്തു കൊള്ളണമെന്ന് നിർദ്ദേശിച്ച് ബിജു നൽകിയ വണ്ടിച്ചെക്ക് അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച് ബാങ്ക് മടക്കി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

 

 


2009 ഒക്ടോബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സി. ഇ. അർ. ഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

 


2010 ജനുവരി 15ന് രജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9 നാണ് മെഡിക്കൽ കോളേജ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (2 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (5 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (10 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (17 minutes ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (22 minutes ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (34 minutes ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (38 minutes ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (45 minutes ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (50 minutes ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (57 minutes ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (1 hour ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (1 hour ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (1 hour ago)

Malayali Vartha Recommends