Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ജയിച്ചെങ്കില്‍ കാണാമായിരുന്നു... മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനാരെന്ന ചോദ്യത്തിന് സംസ്ഥാന നേതാക്കളോട് ഉത്തരം തേടാതെ ഹൈക്കമാന്‍ഡ്; കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

01 JUNE 2021 08:49 AM IST
മലയാളി വാര്‍ത്ത

കെപിസിസി പ്രസിഡന്റ് രാജിക്കത്ത് കൊടുത്തിട്ട് ദിവസങ്ങളായെങ്കിലും പകരക്കാരനാരാണെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. പണ്ടൊക്കെ മുഖ്യമന്ത്രി ഒരു ഗ്രൂപ്പിനാണെങ്കില്‍ കെപിസിസി പ്രസിഡന്റ് മറ്റൊരു ഗ്രൂപ്പിനായിരുന്നു. ഇത്തവണ തോറ്റ് തുന്നം പാടിയതോടെ ആ ആചാരത്തിന് മാറ്റം വന്നു.

കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്നാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറയുന്നത്. കേരള നേതാക്കളെ ഹൈക്കമാന്‍ഡ് ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന വികാരമാണ് ഉയരുന്നത്. എ ഐ ഗ്രൂപ്പുകള്‍ സമാന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അവരോട് ആരും ഒരു നിര്‍ദേശവും ഇതുവരെ കേന്ദ്ര നേതൃത്വം ചോദിച്ചിട്ടില്ല.

 



പരാജയ കാരണങ്ങളില്‍ ഓണ്‍ലൈന്‍ തെളിവെടുപ്പ് നടത്തിയ അശോക് ചവാന്‍ സമിതി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ അതിലേക്കു വിളിച്ചുമില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നു പരസ്യമായി പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആ ഉത്തരവാദിത്തത്തില്‍ നിന്നു പിന്മാറിക്കഴിഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ യോജിച്ച നീക്കം പരാജയപ്പെട്ടതോടെ ഇരുവരും കേന്ദ്രനേതാക്കളുമായി അങ്ങോട്ടു സമ്പര്‍ക്കത്തിനു മുതിരുന്നില്ല. ഇതിനിടയിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം വരുമെന്നു സജീവ പരിഗണനയില്‍ ഉള്ള കെ.സുധാകരന്‍ പറഞ്ഞത്. ഇതോടെ, ചര്‍ച്ച ചെയ്യാതെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന സന്ദേഹം ഗ്രൂപ്പുകളില്‍ ശക്തമായി. പേരു ചോദിച്ചാല്‍ മാത്രം പറയും എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്.

 



ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടി കെ.സുധാകരനെ പിന്തുണയ്ക്കുമോ എന്ന ചോദ്യവും ഇതോടെ കോണ്‍ഗ്രസില്‍ ഉയര്‍ന്നു. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. എയിലെ പല പ്രമുഖര്‍ക്കും സുധാകരന്റെ ശൈലിയോടു യോജിപ്പില്ല. പകരം കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നതായി വാര്‍ത്ത വന്നെങ്കിലും ഗ്രൂപ്പ് സ്ഥിരീകരിച്ചില്ല. അതേസമയം സുധാകരനും കൊടിക്കുന്നിലും ആണ് നിലവില്‍ മുന്‍നിര സ്ഥാനാര്‍ഥികള്‍ എന്ന് ഇരു ഗ്രൂപ്പുകളും സമ്മതിക്കുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനം വന്നശേഷം ഉമ്മന്‍ചാണ്ടിയും സോണിയയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ചെന്നിത്തലയെ പിന്തുണച്ച സാഹചര്യവും പകരം വി.ഡി.സതീശന്‍ വന്നത് സംബന്ധിച്ച നിരീക്ഷണങ്ങളും അതില്‍ ഉണ്ടെന്നാണ് വിവരം. ചെന്നിത്തല സോണിയയ്ക്കു നല്‍കിയ കത്തിലെ വിവരങ്ങള്‍ പലതും പുറത്തു വന്നതില്‍ എ ഗ്രൂപ്പിന് നീരസമുണ്ട്.

 



എംപിമാരെയും എംഎല്‍എമാരെയും കണ്ട ചവാന്‍ സമിതി പുതിയ പ്രസിഡന്റിനെ സംബന്ധിച്ച നിര്‍ദേശം ആ തെളിവെടുപ്പില്‍ ചോദിച്ചിട്ടില്ല. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കെപിസിസി പ്രസിഡന്റ് നിയമനത്തിലേക്ക് കടക്കുന്നതിനു മുന്‍പായി കേരളത്തിലെ പ്രമുഖരുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ നേതാക്കള്‍ക്ക് ഉള്ളത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെ എങ്കിലും പേര് കേന്ദ്ര നേതൃത്വം ചോദിച്ചാല്‍ മാത്രം പറയുമെന്ന് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചോദിച്ചാല്‍ പറയാതിരിക്കാന്‍ കഴിയില്ലല്ലോ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചോദിക്കാതെ പ്രസിഡന്റിനെ വച്ചാലും അംഗീകരിക്കും.

 



ഹൈക്കമാന്‍ഡിന് എന്ത് തീരുമാനവും എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ട്. കെ. സുധാകരന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഏതു പേര് എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയാനുള്ള സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ പുതിയ പ്രസിഡന്റിനെ ഏതു രീതിയില്‍ നിശ്ചയിക്കണമെന്ന് ഹൈക്കമാന്‍ഡ് ആണ് ആലോചിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (2 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (2 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (3 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends