ചാലക്കമ്പോളത്തില്‍ അടഞ്ഞു കിടന്ന കടയില്‍ തീപിടിത്തം.... ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റ് സംഘം 2 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്, തീ പടരുന്നത് നിയന്ത്രിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ചാലക്കമ്പോളത്തില്‍ അടഞ്ഞു കിടന്ന കടയില്‍ തീപിടിത്തം. ശ്രീപത്മനാഭ തിയേറ്ററിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മഹാദേവ ഹോള്‍സെയില്‍ കളിപ്പാട്ടക്കടയിലാണ് തീപിടിത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ ടെറസില്‍ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്നതിനായി നിര്‍മ്മിച്ച ഗോഡൗണിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തെ കടകളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. വൈകിട്ട് 4.30നാണ് പുക ഉയരുന്നത് വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റ് സംഘം 2 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ലോക്ക് ഡൗണായതിനാല്‍ വില്‍പ്പനയില്ലാതെ കെട്ടിക്കിടന്ന 2 ലോഡ് കളിപ്പാട്ടങ്ങളാണ് ഗോഡൗണിലുണ്ടായിരുന്നത്. നഗരത്തിലെ പ്രധാന കടകളിലേക്ക് ഇവിടെ നിന്നാണ് കളിപ്പാട്ടങ്ങള്‍ വില്പന നടത്തുന്നത്.
രണ്ട് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ടെറസിലാണ് ഇരുമ്പു ഷീറ്റുകള്‍ മറച്ച് നിര്‍മ്മിച്ച ഗോഡൗണും കളിപ്പാട്ട നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നത്.
പഞ്ഞിയും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ക്ക് തീപിടിച്ചതോടെ കനത്ത പുക ഉയരുകയായിരുന്നു. വൈകിട്ട് മൂന്ന് മുതല്‍ തന്നെ പ്ലാസ്റ്റിക് ഉരുകുന്ന ഗന്ധം ഉണ്ടായിരുന്നതായി സമീപത്ത് കച്ചവടം ചെയ്ത വ്യാപാരികള്‍ പറയുന്നു. എന്നാല്‍, എവിടെ നിന്നാണെന്ന് മനസിലായില്ല. പുക ഉയര്‍ന്നതോടെയാണ് കട കത്തുന്നത് തിരിച്ചറിഞ്ഞത്.
രാജസ്ഥാന്‍ സ്വദേശി പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കടയില്‍ ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നതായും തീ കണ്ട് ഇയാള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വ്യാപാരികള്‍ പറയുന്നു.
ഒരു മാസത്തിലേറെയായി അടഞ്ഞ് കിടന്ന കടയില്‍ രാവിലെ കണക്കെടുക്കാന്‍ ഉടമസ്ഥന്റെ ബന്ധു എത്തിയിരുന്നതായും സമീപത്തെ കടക്കാര്‍ പറഞ്ഞു. ലോക്ഡൗണ്‍ ആയതോടെ കട അടച്ച് ഉടമ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ സമീപത്ത് അഹദ് എന്ന സ്ഥാപനത്തിലെ സാധനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഗോഡൗണിലേക്ക് കയറാന്‍ ചെറിയ പടിക്കെട്ട് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് കടയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം അകത്ത് കടന്നത്. പ്ലാസ്റ്റിക്കും ഉരുകുന്ന ഉത്പന്നങ്ങളുമായതിനാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ അദ്ധ്വാനിക്കേണ്ടി വന്നു. ഗോഡൗണിന്റെ മറ്റ് രണ്ട് ഭാഗത്തെ ഷീറ്റുകളും തകര്‍ത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
3 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉടമസ്ഥന്റെ സഹോദന്‍ തലസ്ഥാനത്താണ് താമസിക്കുന്നത്. അയാളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
"
https://www.facebook.com/Malayalivartha

























