Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

'മടിയിലിരിക്കുന്ന മൂർഖൻ ചീറ്റിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും, ചുരുക്കിപ്പറഞ്ഞാൽ തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, കാര്യങ്ങൾ അവിടെത്തേക്കാണ് ഈ പ്രീണന നയം എത്തിക്കുക...' കുറിപ്പുമായി സംവിധായകന്‍ അലി അക്ബര്‍

01 JUNE 2021 09:44 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്ളവര്‍ രണ്ട് ചേരികളായിട്ടാണ് അണിനിരന്നിരുന്നത്. കേരള നിയമസഭ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്തമായി പ്രമേയം പാസാക്കിയതോടെ വിഷയത്തില്‍ ഇടതും വലതും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്. ലക്ഷദ്വീപ് വിഷയത്തില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ച്‌ രംഗത്തെത്തിയ ആളാണ് സംവിധായകന്‍ അലി അക്ബര്‍.

ഇപ്പോഴിതാ ദ്വീപ് വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടതും വലതും നിലയുറപ്പിക്കുന്നത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണെന്ന ആരോപണം സംവിധായകന്‍ മുന്‍പ് ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ, ഇനി തീവ്രവാദത്തിന് കൂടുതല്‍ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ് അലി അക്ബര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ആകെക്കൂടി കുറച്ച് ഹൈന്ദവ വോട്ടാണ് കോൺഗ്രസ്സിനുള്ളത്, ലീഗ് തന്നെ പരുങ്ങലിലും, അപ്പോഴാണ് കോൺഗ്രസ്സുകാർ പച്ചപൂശാൻ ഓടി നടക്കുന്നത്, ഫലത്തിൽ പിണറായിക്ക് ഒന്നുകൂടി പച്ചകളുടെ പിന്തുണ വർദ്ധിക്കയും കോണ്ഗ്രസ്സിന്റെ പ്രീണനം കൊണ്ട് കൂടെ നിൽക്കുന്ന ഹൈന്ദവർ അകലുകയും ചെയ്യും എന്നതാണ് സത്യം.. ദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയാണ് എന്നറിഞ്ഞിട്ടും അതിനൊത്തു തുള്ളാൻ കോൺഗ്രസ്സ് തയ്യാറായി,ലീഗിന് പഴയ മതേതരത്വവും പറഞ്ഞിരുന്നാൽ വിലപ്പോവില്ല എന്നുള്ളത് കൊണ്ട് കുറച്ച് തീവ്രമായിക്കളയാം എന്ന് കരുതി ചാടിയിറങ്ങുന്നതാണ്, അവിടെയും ലീഗിന് തിരിച്ചടി നേരിടും, ലീഗിന് മുസ്ലീങ്ങളുടെ വോട്ട് മാത്രമല്ല ലഭിച്ചുകൊണ്ടിരുന്നത് മുൻപ് പറഞ്ഞ മതേതരസ്വഭാവം കൊണ്ട് മറ്റു മതക്കാരുടെ വോട്ടും ലഭിച്ചിരുന്നു, അവിടെയും നല്ല കുറവ് വരും, റാഡിക്കൽ ഇസ്‌ലാമിനോട് ചേർന്നുകൊണ്ട് കുറേക്കൂടി കമ്മ്യൂണിസ്റ്റ്കാർക്ക് മുൻപോട്ട് പോവാം.

പക്ഷേ മടിയിലിരിക്കുന്ന മൂർഖൻ ചീറ്റിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും, ചുരുക്കിപ്പറഞ്ഞാൽ തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, കാര്യങ്ങൾ അവിടെത്തേക്കാണ് ഈ പ്രീണന നയം എത്തിക്കുക,.. ബിജെപി അതിന്റെ ജനസമ്പർക്കം താഴെ തട്ടിൽ വിപുലമാക്കിയില്ലെങ്കിൽ, പ്രവർത്തകർക്ക് പ്രതീക്ഷ നൽകിയില്ലെങ്കിൽ ഏകാധിപത്യ ഭരണമാവും കേരളത്തിൽ കുറേക്കാലത്തേക്ക്, ബംഗാളിന്റെ ആവർത്തനം, ലീഗിന്ന് കോൺഗ്രസ്സിനെ ഉപേക്ഷിക്കേണ്ടി വരും ഇല്ലേൽ നിലനിൽപ്പില്ലാതെ വരും, ഇപ്പോൾ കാവിക്കെതിരെയുള്ള ഈ ആക്രോശം ഇനിയും കടുപ്പമുള്ളതാവും, അതിന് ജിഹാദികളുടെ ഇന്ധനം കൂടി ആവുമ്പോൾ കഠിനമാവും...

കാരണം ഇനി തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ്...അവർ അധികാരത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (1 hour ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (2 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends