Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

നമ്മുടെ പാര്‍ട്ടി അങ്ങനയാ ! കേരളത്തിലിരിക്കുമ്പോള്‍ പട്ടേല്‍ മൂര്‍ദ്ധാബാദ് ദ്വീപില്‍ ചെന്നാല്‍ സിന്ദാബാദ് !

01 JUNE 2021 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

ഇതിനെയാണ് സാര്‍ ഇരട്ടത്താപ്പ് എന്ന് വിളിക്കുന്നത്. കേരളത്തില്‍ ഇരുന്ന് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക്എതിരെയും ലക്ഷദ്വീപില്‍ ഇരുന്ന് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അനുകൂലമായും സംസാരിക്കുന്ന ഒരു പാര്‍ട്ടിയുണ്ട്.അതാണ് സി പി എം.

കേരള നിയമസഭ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ലക്ഷദ്വീപിലെ സി പി എം സംസ്ഥാന സെക്രട്ടറി അഡ്മിനിസ്‌ട്രേറ്ററെ അനുകൂലിച്ച് രംഗത്തെത്തിയത്. അതായത് നമ്മുടെ കോടിയേരി ബാലകൃഷ്ണന്‍ നരേന്ദ്ര മോദിയെ അനുകൂലിച്ച് രംഗത്തെത്തുന്നത് പോലെ.

 



എന്നാല്‍ ഇതിന്റെ പേരില്‍ പൊരിഞ്ഞ അടി നടക്കുകയാണ് ലക്ഷദ്വീപില്‍. കരിനിയമങ്ങള്‍ നടപ്പാക്കുന്ന ലക്ഷദ്വീപ്? അഡ്?മിനിസ്?ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ന്യായീകരിച്ച സി.പി.എം ലക്ഷദ്വീപ്? സ്?റ്റേറ്റ്? സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്? ഡി.വൈ.എഫ്?.ഐ പ്രസിഡന്റ്? രാജിവെച്ചു. സി.പി.എം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുല്‍ ഹകീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്? ഡി.വൈ.എഫ്?.ഐ? ലക്ഷദ്വീപ് പ്രസിഡന്റ്? കെ.കെ. നസീര്‍ ആണ്? രാജിവെച്ചത്. രാജിക്കത്ത്? ഡി.വൈ.എഫ്?.ഐ കേരള പ്രസിഡന്റിനും സെക്രട്ടറിക്കും കൈമാറി. കേരളമാണ് ലക്ഷദ്വീപ് പാര്‍ട്ടിയുടെ ഹെഡ് ഓഫീസ്.

ദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ ഉത്തരവിട്ടിരുന്നു. ഇതിനെയാണ് പാര്‍ട്ടി? സെക്രട്ടറി ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്?. സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിന്? നല്‍കിയ പ്രതികരണം. ?ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂല്‍ ഒക്കെ ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ഇതില്‍ പറഞ്ഞിരുന്നു.

 



ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സംസ്‌കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും സി പി എമ്മില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.കെ. നസീര്‍ പറഞ്ഞു.

വലതുപക്ഷ പ്രചാരകര്‍ക്ക് അവസരം നല്‍കുന്ന നിലപാടാണ്? പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇവിടെയാണ് ഇരട്ടത്താപ്പ്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ സംസാരിക്കുമെങ്കിലും കേരളത്തിലെ സി പി എം പ്രധാനമന്ത്രിയെ കടന്നാക്രമിക്കില്ല. അതേ നിലപാട് തന്നെയാണ് ലക്ഷദ്വീപിലും സ്വീകരിക്കുന്നത്.

 

 


ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധ സ്വരം കടുപ്പിക്കുകയാണ് കേരളത്തിലെ സി പി എം. ദ്വീപില്‍ നടക്കുന്ന കാവി വത്കരണ ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തില്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ആ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. കേരളത്തില്‍ സി പി എം ചെയ്യുന്നതും ഇതേ കാര്യം തന്നെയാണ്.

ദ്വീപിലെ ജനങ്ങളുടെ തനത് ജീവിതാവസ്ഥകള്‍ ഇല്ലാതാക്കാനും കാവി വത്കരണം നടപ്പാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാര്‍ അജണ്ടക്കൊപ്പം കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഗോ വധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍ വാതിലിലൂടെ ദ്വീപില്‍ നടപ്പാക്കുന്നു. ഇത് അനുവദിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം.

 



കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ അന്തേവാസികളുടേയും സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്ന് നിയമസഭ പ്രമേയം ഓര്‍മ്മിപ്പിക്കുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പാട്ടേലിന്റെ മുഴുവന്‍ ഉത്തരവുകളും റദ്ദാക്കണമെന്നും സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുന്നു എന്നും പ്രമേയത്തില്‍ എടുത്ത് പറയണമെന്ന് മുസ്ലീം ലീഗും കേന്ദ്ര സര്‍ക്കാരിനെ വ്യക്തമായി വിമര്‍ശിക്കണമെന്ന് കോണ്‍ഗ്രസും നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചാണ് പ്രമേയം നിയമസഭ പാസാക്കിയത് .

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പൂര്‍ണ്ണമായും പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

 

 



അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് അന്വേഷണമെന്ന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിം പറഞ്ഞു . ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഫസീല പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരിച്ചത്.

ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിലും അല്‍ ജസീറയിലും ഫസീല ഇബ്രാഹിം സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷദ്വീപിലെ മിനിക്കോയ് സിഐ അക്ബര്‍ ഇവരുടെ കുടുംബത്തെ ബന്ധപ്പെട്ടത്. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു.

 



ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്റെ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫസില പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (9 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (12 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (17 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (24 minutes ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (29 minutes ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (41 minutes ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (45 minutes ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (52 minutes ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (57 minutes ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (1 hour ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (1 hour ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (1 hour ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (2 hours ago)

Malayali Vartha Recommends