കൊവിഡ് വൈറസിന്റെ ആശങ്കകള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും

കൊവിഡ് വൈറസിന്റെ ആശങ്കകള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ആയിട്ടാണ് മൂല്യനിര്‍ണയം നടക്കുന്നത്.
മേയ് ആദ്യവാരം നടക്കേണ്ടിയിരുന്ന മൂല്യനിര്‍ണയമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണം നീട്ടിവച്ചത്. ഇന്നുമുതല്‍ 18 വരെയാണ് മൂല്യനിര്‍ണയ ക്യാമ്ബ് ക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ബിഗ്ബസാര്‍ സ്‌കൂള്‍, പാലക്കാട് ബി.ഇ.എം സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാടാനാംകുറുശ്ശി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.
ഈ സ്‌കൂളുകള്‍ അണുവിമുക്തമാക്കി, ഇരിപ്പിടങ്ങള്‍ കൂടുതല്‍ അകലത്തില്‍ ക്രമീകരിച്ച് ക്ലാസ് മുറികള്‍ സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























