മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണ് അവര്‍ക്കുണ്ടാകുന്ന വിഷമം സര്‍ക്കാരിന്റെ വിഷമമാണ്..... അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തീരപ്രദേശത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി...

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തീരപ്രദേശത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണ് അവര്‍ക്കുണ്ടാകുന്ന വിഷമം സര്‍ക്കാരിന്റെ വിഷമം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കടല്‍ക്ഷോഭവും ചുഴലിക്കാറ്റും കാരണം തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപെട്ട് പി സി വിഷ്ണുനാഥ് എം എല്‍ എ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥിതി ഗൗരവമായി കാണുന്നു.അടുത്ത അഞ്ച് വര്‍ഷത്തിനിടെ തീരത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല കാലാവസ്ഥ വ്യതിയാനം.ശംഖുംമുഖത്ത് ഓരോ വര്‍ഷവും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. ആ തീരത്തെ സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരപ്രദേശത്ത് ദുരന്തം ദുരിതമായി പെയ്തിറങ്ങുകയാണ് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അഭിനന്ദനാര്‍ഹമാണ്.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വിമര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി .
https://www.facebook.com/Malayalivartha

























