Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

'രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ...' ഡോ.സുൽഫി നൂഹു കുറിക്കുന്നു

01 JUNE 2021 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ

'രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ .ആ കണക്കുകൂട്ടലുകളിൽ ചിലപ്പോൾ സമയവ്യത്യാസം വന്നേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പ്. മൂന്നാം തരംഗത്തിന്റെ കഠിഞ്ഞാൺ പരിപൂർണ്ണമായും നമ്മളിൽ തന്നെയാണ്.' എന്ന് കുറിക്കുകയാണ് ഡോ.സുൽഫി നൂഹു


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മൂന്നാം തരംഗം ബൗണ്ടറി കടത്താൻ!
...................................................

രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ .ആ കണക്കുകൂട്ടലുകളിൽ ചിലപ്പോൾ സമയവ്യത്യാസം വന്നേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പ്. മൂന്നാം തരംഗത്തിന്റെ കഠിഞ്ഞാൺ പരിപൂർണ്ണമായും നമ്മളിൽ തന്നെയാണ്.

മൂന്നാം തരംഗം വന്നു പോകുന്നത് പോലും അറിയാതിരിക്കാൻ ഇപ്പോൾതന്നെ തയ്യാറെടുപ്പുകൾ വേണം. അതെ മൂന്നാം തരംഗത്തെ ബൗണ്ടറി കടത്താൻ നമുക്ക് കഴിയും ,കഴിയണം! വാക്സിനേഷൻ തന്നെയാണ് ആദ്യത്തെ പ്രതിവിധി. വാക്സിൻ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലോകരാഷ്ട്രങ്ങളും ഭാരതവും കേരളവും ശ്രമിക്കണം. വാക്സിൻ നിർമ്മാണം അസംഭവ്യമായ സംഭവമൊന്നുമല്ല, കേരളത്തിന്. അതിനുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം, യാഥാർത്ഥ്യബോധത്തോടെ. വാക്സിൻ നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും എത്രയും പെട്ടെന്ന് എത്രയും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുവാൻ എന്ത് കടുത്ത നിലപാടും സ്വീകരിക്കപ്പെടണം. പരമാവധി വാക്സിനേഷൻ പരമാവധി ആൾക്കാരിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴും ചില പൊടിക്കൈകൾ കൂടി വേണ്ടിവന്നേക്കും. രണ്ടാമത്തെ ഡോസ്, വ്യത്യസ്തമായ വാക്സിൻ നൽകിയാൽ രോഗ പ്രതിരോധ ശേഷിക്ക് വ്യത്യാമുണ്ടാകുന്നില്ലായെന്ന് പഠനങ്ങളുണ്ട്.

അതുകൊണ്ടുതന്നെ രണ്ടാമത്തെ ഡോസ് ലഭ്യമായ വാക്സിൻ നൽകുന്നത് പരിഗണിക്കപ്പെടണം. വാക്സിൻ എടുത്തതിനു ശേഷം മുപ്പതുമിനിറ്റോളം ആശുപത്രിയിൽ ഒബ്സർവേഷൻ റൂമിൽ ഇരിക്കണം എന്നുള്ള നിർദ്ദേശം ഇനി ആവശ്യമില്ല തന്നെ. അവിചാരിതമായ അലർജി അത്യപൂർവമായി ഉണ്ടായേക്കാം എന്ന ഭയമായിരിക്കണം ഇത്തരം ഒരു തീരുമാനം എടുത്തതിന് കാരണം വാക്സിനേഷനെ ഇനി മറ്റൊരു കുത്തിവെപ്പ് പോലെ കണ്ടാൽ മതിയാകും. അതുകൊണ്ടുതന്നെ, 30മിനിറ്റ് ഈ ആൾക്കൂട്ടം ആശുപത്രിയിൽ തന്നെ തങ്ങേണ്ട കാര്യമേയില്ല. ആരോഗ്യ പ്രവർത്തകരിൽ ഒരു നല്ല ശതമാനത്തിന് ഇനിയും വാക്സിൻ ലഭിക്കേണ്ടതായിട്ടുണ്ടെന്നാണ് നിഗമനം.

കൂടാതെ മുൻ നിര പ്രവർത്തകരിലും അവർക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കുകയും അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളേയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം എല്ലാദിവസവും വൈറസും പേറി വീട്ടിലെത്തുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങളും സംരക്ഷണം അർഹിക്കുന്നണ്ടല്ലോ തൽക്കാലം ഒരു സോഫ്റ്റ് ലോക ഡൗൺ തുടരുകതന്നെ വേണം. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ആകുന്നത് വരെ. ലോകാരോഗ്യ സംഘടന പോസിറ്റിവിറ്റി അഞ്ചിന് താഴെ നിർത്തണമെന്ന് വീണ്ടും വീണ്ടും പറയുന്നുണ്ട് മഹാമാരിയിയെ തടയുവാനുള്ള ഏറ്റവും വലിയ മാർഗം പഠനങ്ങൾ തന്നെയാണ്. ഭാരതത്തിലെ, കേരളത്തിലെ, ഇതുവരെ ലഭ്യമായ ഡേറ്റാ യുദ്ധകാലാടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടണം. മൂന്നാം തരംഗത്തിന്റെ ശക്തി കുറയ്ക്കുവാനും മരണം കുറയ്ക്കുവാനും അത് സഹായിക്കുക തന്നെ ചെയ്യും . ആയിരം വട്ടം ഉറപ്പ്.

ചികിത്സാ മാനദണ്ഡങ്ങൾ പുനർ രൂപീകരിക്കുന്നതിന് കാലതാമസമൊട്ടും തന്നെ പാടില്ല.ദിവസവും വരുന്ന നൂറുനൂറ് പ്രധാനപ്പെട്ട പഠനങ്ങൾക്കനുസൃതമായി ചികിത്സാ നിർദ്ദേശങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നവീകരിക്കപ്പെടണം. ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് പോലെ പോലെ കോവിഡ് നിയന്ത്രണവും ചികിത്സയും കൂടുതൽ കൂടുതൽ വികേന്ദ്രീകരിക്കണം ഏറ്റവും പ്രധാനം മരണ കണക്ക് തന്നെ മരണ കണക്ക് മരണകെണിയാകാൻ പാടില്ല തന്നെ. മരണം എത്രയെന്നറിഞ്ഞാൽ അത് തടയുവാനുള്ള സാധ്യതയും കൂടും. ഇതിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഭാരതവും കേരളവും സ്വീകരിക്കണം. ശരിക്കുള്ള കണക്കറിഞ്ഞാൽ മാത്രമേ അത് തടയുവാനുള്ള മാർഗങ്ങളും നമുക്ക് സ്വീകരിക്കുവാൻ കഴിയുകയുള്ളൂ.

അന്താരാഷ്ട്ര തലത്തിൽ തന്നെ മരണ കണക്കുകൾ എപ്പോഴും വിവാദവിഷയമാണ് .അങ്ങ് ചൈന മുതൽ അമേരിക്ക വരെ ,തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. തെറ്റുകൾ തിരുത്തപ്പെട്ടുകയും അന്താരാഷ്ട്ര ഏകീകൃത മാനദണ്ഡങ്ങൾ ഉപയോഗിച്ച് കിറുകൃത്യമായി മരണങ്ങൾ അവലോകനം ചെയ്യുന്നത് മൂന്നാം തരംഗത്തെ ബൗണ്ടറിയല്ല സ്റ്റേഡിയത്തിനു പുറത്തു കടത്താൻ നമ്മെ സഹായിക്കും. പണത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. കോവിഡ്-19 നേരിടാൻ ഇപ്പോൾ ലഭ്യമായ സാമ്പത്തിക സ്രോതസ്സുകൾ മതിയാകില്ലയെന്നാണ് കണക്കുകൂട്ടലുകൾ.

വരാൻ പോകുന്ന ബഡ്ജറ്റിലെങ്കിലും ജിഡിപിയുടെ 5% ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണം. സാമ്പത്തികശേഷി കൊണ്ടോന്നുമാകില്ലല്ലോ. ചികിത്സിക്കാൻ ,രോഗം പ്രതിരോധിക്കാൻ, ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും, അതും നല്ല നിലവാരമുള്ളവർ ഉണ്ടാകേണ്ടിയിരിക്കുന്നു. എവിഡന്സ് ബേസ്ഡ് ആയിട്ടുള്ള ശാസ്ത്ര സത്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ടുള്ള ചികിത്സാക്രമങ്ങൾ മാത്രം ,അത് മാത്രം പ്രോത്സാഹിപ്പിക്കപ്പെടണം. മൂന്നാം തരംഗം വരുമ്പോൾ വെറുതെ ബൗണ്ടറിയടിക്കാൻ കഴിയില്ല. നല്ല പരിശീലനവും പ്രയത്നവും തയ്യാറെടുപ്പും വേണം. അതും എത്രയും വേഗം. അങ്ങനെ ചിലതൊക്കെ ഉറപ്പാക്കിയാൽ മൂന്നാം തരംഗം സ്റ്റേഡിയത്തിന് പുറത്ത്.
ഡോ സുൽഫി നൂഹു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (3 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (3 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (3 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (3 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (3 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (3 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (6 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (6 hours ago)

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...  (6 hours ago)

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...  (7 hours ago)

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (7 hours ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (7 hours ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (7 hours ago)

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (9 hours ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (9 hours ago)

Malayali Vartha Recommends