ഗാന്ധി പ്രതിമയെ പറ്റി മിണ്ടാത്ത നിയമസഭ പ്രമേയം ശുഭത്വം! തെങ്ങിന് മട്ടി അടിച്ചതിൽ പ്രതിഷേധിക്കുന്നവർ സൂര്യന്റെ കാവി നിറത്തിനെതിരെയും പ്രതിഷേധിക്കുമൊ? ആഞ്ഞടിച്ച് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ

തെങ്ങിന് മട്ടി അടിച്ചതിൽ പ്രതിഷേധിക്കുന്നവർ സൂര്യന്റെ കാവി നിറത്തിനെതിരെയും പ്രതിഷേധിക്കുമൊ? സർക്കാരിനെതിരെ അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ നിർണായകമായ ചോദ്യം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിനെതിരെ തന്റെ രോക്ഷം അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
ഗാന്ധി പ്രതിമയെ പറ്റി മിണ്ടാത്ത നിയമസഭ പ്രമേയം ശുഭത്വം!
തെങ്ങിന് മട്ടി അടിച്ചതിൽ പ്രതിഷേധിക്കുന്നവർ സൂര്യന്റെ കാവി നിറത്തിനെതിരെയും പ്രതിഷേധിക്കുമൊ?
ലക്ഷദ്വീപിൽ തെങ്ങിന് മട്ടി അടിച്ചതിൽ പ്രതിഷേധിക്കുന്നവർ കേരള പോലീസ് അസ്ഥാനത്ത് തെങ്ങിലും മരങ്ങളിലും കാവി അടിച്ചതിനെതിരെയും പ്രതിഷേധിക്കുമോ, പ്രമേയം കൊണ്ടുവരുമോ?പ്രമേയത്തിനു ഒരു ഔചിത്യം വേണ്ടേ? ഈ നാടിനൊരു നിയമവും ഭരണഘടനയുമുണ്ടല്ലോ? ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത് ശുംഭത്വമാണന്ന് ആർക്കാണ് അറിയാത്തത്? ഭർത്താവിന്റെ ചിത്രം സാരിയിൽ കുത്തിയതിന് നടപടി എടുക്കുമെന്ന് രമയോട് പറഞ്ഞത് മുതൽ ഇന്നത്തെ പ്രമേയം വരെ കാണുമ്പോൾ ശുഭത്വം എന്ന വാക്കിന് പകരം വെക്കാൻ വേറെ വാക്കില്ല. മുട്ടിനു മുട്ടിനു ഗാന്ധിസം പായുന്ന സതീശന്റെ പാർട്ടി ഗാന്ധി പ്രതിമ ലക്ഷദ്വീപിൽ നിന്ന് തിരിച്ച് കൊണ്ടു പോന്നതിൽ ഒരു തെറ്റും കണ്ടില്ലെന്നു മാത്രമല്ല, പിണറായിയുടെ ഏറാൻ മൂളികളാവുകായും ചെയ്യുന്നു. ഭാരതത്തെ കാർന്ന് തിന്നാൻ ശ്രമിക്കുന്ന ചിതലുകൾക്ക് മട്ടിയുടെ കാവിനിറം കാണുമ്പോൾ ഭയം തോന്നാം. ഒരു നിർവ്വാഹവുമില്ല. സൂര്യൻ ഉദിക്കുമ്പോഴും വൈകുന്നേരം താഴുമ്പോഴും കാവി തന്നെയാണ് നിറം, ഇനി അത് മാറ്റാൻ നിങ്ങൾ പ്രമേയം കൊണ്ടുവരുമൊ? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ! ഒന്ന് പറഞ്ഞ് സന്തോഷത്തോടെ തീർക്കാം, നിങ്ങൾ ഏതൊക്കെ പ്രമേയങ്ങൾ നിയമസഭയിൽ പരസ്പരം സ്നേഹിച്ച് അവതരിപ്പിച്ചിട്ടുണ്ടോ ആ പ്രമേയങ്ങളൊക്കെ കടലാസായി കുപ്പയിൽ കിടന്നിട്ടുണ്ട്. ആരെയൊക്കെയോ പ്രീണിപ്പിക്കാൻ നടത്തുന്ന ഈ മത്സര പ്രമേയത്തിന്റെ ഗതിയും ഇതിൽ നിന്ന് വ്യത്യസ്തമാകാൻ ഇടയില്ല.
ഇനി ബിജെപി യെ ലക്ഷദ്വീപ് വിഷയത്തിൽ അന്ധമായി എതിർക്കുന്നവർ അറിയാൻ വേണ്ടി ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ -
1. കവരത്തി, മിനിക്കോയി, അഗത്തി, ആന്തോത്ത് തുടങ്ങി 6 ദ്വീപുകളിൽ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാൻ്റുകൾ
2. ദ്വീപിൽ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ 2000 കോടിയുടെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല
3. കവരത്തിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി
4. അടിയന്തിര ഘട്ടങ്ങളിൽ ചികിത്സ ഉറപ്പാക്കാൻ മൂന്ന് എയർ ആംബുലൻസുകൾ
5. അഗത്തിയിലും കവരത്തിയിലുമായി 3 ഓക്സിജൻ പ്ലാൻറുകൾ
6. ദ്വീപുകളിൽ നിന്ന് മറ്റ് ദ്വീപുകളിലേക്കുള്ള യാത്ര സുഗമമാക്കാൻ സ്പീഡ് ബോട്ടുകൾ
7. കരയിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ കൊച്ചിയിലും വിശാഖപട്ടണത്തുമായി നിർമാണം
പുരോഗമിക്കുന്ന 6 വലിയ കപ്പലുകൾ ഇവയെല്ലാം മോദി സർക്കാർ ലക്ഷദ്വീപിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള ചില പ്രധാന പദ്ധതികൾ ആണ്.ദ്വീപിനെ നശിപ്പിക്കാനായിരുന്നെങ്കിൽ, ഏറ്റവും എളുപ്പവഴി, UPA സർക്കാർ ചെയ്ത പോലെ നിഷ്ക്രിയരാവുക എന്നതായിരുന്നു. വസ്തുതകളുടെ പിൻബലമില്ലാതെ ഇപ്പോൾ നടക്കുന്ന മാധ്യമ കുപ്രചരണങ്ങൾക്കും കടലാസിൻ്റെ വിലയില്ലാത്ത പ്രമേയത്തിനും ആയുസ്സ് നന്നെ കുറവായിരിക്കും.
നേരത്തെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് മീറ്റ് എഴുതുന്ന ആളെ മാറ്റണം എന്ന് വിമർശനവുമായി രംഗത്ത് വന്നിരുന്നു.ഒരു തെറ്റ്റ്റ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തുടക്കത്തിൽ തന്നെ താങ്കളുടെ ഉപദേശകന്റെ തെറ്റുകൾ ഞങ്ങൾ ചൂണ്ടിക്കാട്ടുന്നു എന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്കിലൂടെ തന്റെ വിമർശനം അദ്ദേഹം പങ്കുവച്ചത്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാൻ,"കോസ്റ്റൽ ഗാർഡ്" എന്ന വാക്കിനെ "കോസ്റ്റ് ഗാർഡ്! എന്ന വാക്കിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചതിനെതിരെയാണ് അദ്ദേഹം രംഗത്തുവന്നത്.
https://www.facebook.com/Malayalivartha


























