കെ സുരേന്ദ്രനെതിരെ സി.കെ. ജാനുവിനെ ഇറക്കിയതാര്? ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ നേരിട്ട് അറിയാവുന്ന സി.കെ. ജാനു ഒരു ചെറുകിട നേതാവിന്റെ സാന്നിധ്യത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ കൈയില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ആരോപണം സി പി എം നിര്‍മ്മിതിയോ?

ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ നേരിട്ട് അറിയാവുന്ന സി.കെ. ജാനു ഒരു ചെറുകിട നേതാവിന്റെ സാന്നിധ്യത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ കൈയില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ആരോപണം സി പി എം നിര്‍മ്മിതിയോ?
സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആരോപിച്ചത്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അവര്‍ ആരോപണം ഉന്നയിച്ചത്.
ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്നു. പ്രസീതയുടെ ഫോണ്‍ സംഭാഷണം വാട്‌സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തില്‍ വിളിച്ചുപറഞ്ഞ് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.
ഏതാനും ദിവസങ്ങളായി ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സി പി എം മുന്നണി പോരാളികളെ തയ്യാറാക്കി നിര്‍ത്തുകയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ബി ജെ പിക്കതിരെ പരസ്യമായ നീക്കങ്ങള്‍ തുടങ്ങാന്‍ സി പി എം തങ്ങളുടെ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ ബി ജെ പി ഇതര മുഖ്യമന്ത്രിമാരെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോവുകയാണ് പിണറായിയുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് സുരേന്ദ്രനെതിരായ നീക്കങ്ങള്‍.
കൊടകര കുഴല്‍ പണ കേസില്‍ കെ. സുരേന്ദ്രനെ കുടുക്കാനുള്ള ശ്രമങ്ങള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സി പി എം ആരംഭിച്ചിരുന്നു. പ്രസ്തുത ആരോപണം കടുപ്പിക്കാനാണ് ജാനു 10 ലക്ഷം വാങ്ങിയെന്ന ആരോപണം പ്രസീദ അഴീക്കോടിനെ കൊണ്ട് ഉന്നയിപ്പിച്ചതെന്ന് ആരോപണമുണ്ട്.
കെ.സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാര്‍ച്ച് 6 നാണ് ജാനുവിന് പണം നല്‍കിയതെന്ന് പ്രസീത പറയുന്നു. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രന്‍ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.
എന്‍ഡിഎ വിട്ട് ഇടതുപക്ഷത്തേക്ക് പോയ ജാനു, ഈ സമയത്ത് നേതാക്കളോട് പണം വാങ്ങിയെന്നും, അത് കൊടുക്കാതെ തിരികെ എന്‍ഡിഎയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ജാനു പറഞ്ഞത്. അതിന് വേണ്ടിയായിരുന്നു പത്ത് ലക്ഷം രൂപ വാങ്ങിയത്. ഇതിന് ശേഷവും സി കെ ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്നും ആരോപണമുണ്ട്. ബത്തേരിയില്‍ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം.
സി കെ ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവര്‍ ചെയ്തത്. പാര്‍ട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് ജാനു ആരോപിച്ചു. രണ്ട് പേരാണ് ഇതിന് പിന്നില്‍. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പ്രതികരിച്ചു.
പാര്‍ട്ടിയില്‍ വിഭാഗീയതയും ചേരിതിരിവും ഇല്ല. രണ്ടുപേര്‍ ആസൂത്രിതമായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രസിദയുടെയും പ്രകാശന്റെയും പേരില്‍ നിയമ നടപടി സ്വീകരിക്കുമന്നും സി കെ ജാനു അറിയിച്ചു.
ഏതായാലും ബി ജെ പിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സി പി എം തുടങ്ങി കഴിഞ്ഞു. ഇതിന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയുണ്ട്. ഇതില്‍ ബി ജെ പി തകരുമോ സി പി എം തകരുമോ എന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha