പാറശ്ശാലയില്‍ വീട്ടമ്മ 50 അടിയോളം ആഴമുള്ള കിണറ്റില്‍ മരിച്ച നിലയില്‍....

പാറശ്ശാലയില്‍ വീട്ടമ്മ 50 അടിയോളം ആഴമുള്ള കിണറ്റില്‍ മരിച്ച നിലയില്‍.... മര്യാപുരം കോടങ്കരക്ക് സമീപം ചെങ്കല്‍ മേലാമ്മകം പുളിയറ പുത്തന്‍വീട് ക്രിസ്തുദാസിന്റെ ഭാര്യ റാണിയാണ് (48) മരിച്ചത്.
വീടിന് സമീപത്തെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടത്. 50 അടിയില്‍ കൂടുതല്‍ ആഴമുള്ള കിണറ്റില്‍ പാറശ്ശാല അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ഓഫിസര്‍ എസ്.വി. പ്രദോഷ് ഇറങ്ങിയാണ് കരക്കെടുത്തത്.
സ്റ്റേഷന്‍ ഓഫിസര്‍ കെ.വി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സീനിയര്‍ ഫയര്‍ ഓഫിസര്‍ വി.എസ്. അനില്‍കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ ടി. സജീവ് രാജ്, ഷിജു ടി. സാം, വി. ജയ്സിങ്, ഫയര്‍ ഓഫിസര്‍ ഡ്രൈവര്‍ രാജീവ്, സുനില്‍, ഹോംഗാര്‍ഡ് സുരേഷ്‌കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
"
https://www.facebook.com/Malayalivartha