ഇത് മലയാളിയുടെ സ്വകാര്യ അഹങ്കാരം! കെ എസ് ആർ ടി സി ഇനിമുതൽ കേരളത്തിന്റേത്, 7 വർഷമായുള്ള പോരാട്ടത്തിന്റെ അവസാനം കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം

7 വർഷമായുള്ള പോരാട്ടത്തിന്റെ അവസാനം മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
കെ.എസ്.ആര്‍.ടി.സിയെന്നാല്‍ മലയാളിക്ക് കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പേറഷൻ എന്നതാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ഇതേ ചുരുക്കെഴുത്ത് സ്വീകരിച്ചതോടെ തര്‍ക്കം തുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇന്റര്‍നെറ്റില്‍ കയറി കെ.എസ്.ആര്‍.ടി.സിയെന്ന് അടിച്ചാല്‍ പലപ്പോഴും വരുന്നത് കര്‍ണാടക ബസിന്റ വിവരങ്ങളായിരുന്നു. 2014 ല്‍ കെ.എസ്.ആര്‍.ടി.സി തങ്ങള്‍ക്ക് അനുവദിച്ച് തരണമെന്നാ വശ്യപ്പെട്ട് കര്‍ണാടകം കേന്ദ്ര ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷനെ സമീപിച്ചു. മറുവാദങ്ങളുമായി കേരളവും രംഗത്തെത്തിയതോടെ നിയമപോരാട്ടമായി. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കെഎസ്ആർടിസി എന്നപേരിനായി കേരളത്തിന് വേണ്ടി അപേക്ഷിക്കുകയായിരുന്നു. ഇതിനുപിന്നാലെ വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു.
അതേസമയം 1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ല്‍ കെ.എസ്.ആര്‍.ടി.സിയായി. കര്‍ണാടകയാകട്ടെ 1973 ലാണ് കെ.എസ്.ആര്‍.ടി.സിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേരളം അനുകൂലവിധി നേടിയത്. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. ആനവണ്ടിയെന്ന വിളിപ്പേരും കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചതോടെ മറ്റാര്‍ക്കും ഇനി ഈ പേര് ഉപയോഗിക്കാനാകില്ല.
" ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ,കെ എസ് ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.ഇത് കെഎസ്ആർടിസിക്ക് ലഭിച്ച നേട്ടമാണ് " എന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു
അതേസമയം കെ എസ് ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ് ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ മാധ്യമങ്ങളെ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.
https://www.facebook.com/Malayalivartha