മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കഴമ്പുണ്ട്; നടക്കാവ് സി.ഐയുടെ അന്വേഷണത്തില്‍ ആരോപണങ്ങൾ യാഥാര്‍ഥ്യമെന്ന് തെളിഞ്ഞതായി കമ്മിഷണറുടെ ഉത്തരവ്, സിപിഒ ഉമേഷ് വള്ളിക്കുന്നിലിനെതിരെ അന്വേഷണം

കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിലിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. മകളെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുന്നുവെന്ന പറമ്പില്‍ ബസാര്‍ സ്വദേശിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍വീസിനിടെയുണ്ടായ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന നിര്‍ദേശം, തന്നെ സേനയില്‍നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമെന്നാണ് ഉമേഷിന്റെ പ്രതികരണം എന്നത്.
മകളെ തട്ടിക്കൊണ്ടുപോയെന്ന പറമ്പില്‍ ബസാര്‍ സ്വദേശിനിയുടെ ആരോപണങ്ങള്‍ നടക്കാവ് സി.ഐയുടെ അന്വേഷണത്തില്‍ യാഥാര്‍ഥ്യമെന്ന് തെളിഞ്ഞതായി കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ പിതാവ് കൂടിയായ ഉമേഷ് വിവാഹം കഴിക്കാതെ യുവതിക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. ഇത് പൊലീസ് സേനക്കാകെ നാണക്കേടും അവമതിപ്പുമുണ്ടാക്കിയതായി കണ്ടെത്തി.
പിന്നാലെ ഉമേഷ് യുവതിയെ വിവാഹം കഴിച്ചെങ്കിലും ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയുകയും ചെയ്തു. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ സെപ്റ്റംബറില്‍ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു.
അതോടൊപ്പം തന്നെ നേരത്തെയും പലതവണ അച്ചടക്ക നടപടിക്ക് വിധേയനായ ഉമേഷ് സര്‍വീസില്‍ തുടരുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നിരീക്ഷണം. മുന്‍കാലങ്ങളില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പരിശോധിക്കുന്നതിനാണ് ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറണമെന്നും മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കമ്മിഷണര്‍ എ.വി.ജോര്‍ജ് പ്രതികരിക്കുകയുണ്ടായി. എന്നാല്‍ കമ്മിഷണര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും തന്നെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിന്റെ തുടക്കമെന്നുമാണ് ഉമേഷിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























