കേരളത്തിൽ കാലവർഷം എത്തി...മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടർച്ചയായ 2 ദിവസം 2.5 മില്ലിമീറ്റർ മഴ പെയ്യുന്നതാണു കാലവർഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്....

കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തുമെന്നതിനാൽ നാലു ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു..
മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടർച്ചയായ 2 ദിവസം 2.5 മില്ലിമീറ്റർ മഴ പെയ്യുന്നതാണു കാലവർഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്....
എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതിയോടടുപ്പിച്ചാണ് മണ്‍സൂണ്‍ ( തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം) കേരളത്തിലെത്തുന്നത്. സീസണ്‍ എന്നര്‍ത്ഥം വരുന്ന 'മൗസിം' എന്ന അറബി പദത്തില്‍ നിന്നാണ് മണ്‍സൂണെന്ന വാക്ക് ഉണ്ടായത്. കാര്‍ഷികമായും ചരിത്രപരിമായും കാലവര്‍ഷം കേരളത്തെ സംബന്ധിച്ചു പ്രധാന മഴക്കാലമാണ്.
കാലവര്‍ഷം അതിന്റെ യാത്ര ആരംഭിക്കുന്നത് ഏകദേശം മേയ് 22ന് ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നാണ്. തുടര്‍ന്നു മേയ് 26 ഓടെ ശ്രീലങ്കയില്‍ എത്തും. ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം സാധാരണയായി എത്തിച്ചേരുന്നത്. ഇന്ത്യയിലെ കാലവര്‍ഷത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്നത് കേരളമാണ്. ആന്‍ഡമാനില്‍ നിന്നും കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധാരണ 10 ദിവസമെടുക്കും
https://www.facebook.com/Malayalivartha