വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം കണ്ടിരുന്നോ? അബദ്ധത്തിൽ കാറിടിച്ച് തെരുവു നായ്ക്കുട്ടി ചത്തതിന് പ്രായശ്ചിത്തമായി നിർധന കുടുംബത്തിന്റെ വീട് നിർമാണം ഏറ്റെടുത്ത് പ്രവാസി യുവാവ്

വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം കണ്ടിരുന്നോ? അബദ്ധത്തിൽ കാറിടിച്ച് തെരുവു നായ്ക്കുട്ടി ചത്തതിന് പ്രായശ്ചിത്തമായി നിർധന കുടുംബത്തിന്റെ വീട് നിർമാണം ഏറ്റെടുത്ത് പ്രവാസി യുവാവ്
വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം കുറച്ചു ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു... കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു ആ 'അമ്മ നായയുടെ അവസ്ഥ.
കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയ്ക്ക് ഡ്രൈവിങ്ങിനിടെ സംഭവിച്ച ഒരു കൈപ്പിഴയാണ് നായകുട്ടിയുടെ ജീവൻ അപഹരിച്ചത്. എന്നാൽ അന്ന് അത് ശ്രദ്ധിക്കാതെ ഖാസിം ഡ്രൈവ് ചെയ്തു പോയി
പക്ഷേ , സംഭവത്തിന് ദൃക്സാക്ഷിയായ പത്തനാപുരം സ്വദേശി അമൽ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലാവുകയായിരുന്നു. കാർ നമ്പറും കൊടുത്തിരുന്നു. കുറിപ്പ് ശ്രദ്ധയിൽപെട്ട നന്മ കൂട്ടായ്മ പൊലീസിൽ പരാതി നൽകി .പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകുന്ന കൂട്ടായ്മയായ നന്മയും , അരീക്കോട് ജനമൈത്രി പൊലീസുമാണ് ഖാസിമിനെ സമീപിച്ചു കാര്യങ്ങൾ വിശദീകരിച്ചത്
മനഃപൂർവം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും ഖാസിം അറിയിച്ചതോടെ ചെമ്പാപറമ്പിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു . അരീക്കോട് ഇൻസ്പെക്ടർ എ.ഉമേഷും നന്മ പ്രവർത്തകരും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാമെന്നേറ്റു
ചെമ്പാപറമ്പിലെ 5 അംഗ കുടുംബത്തിന്റെ 6.5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിന്റെ നിർമാണം ആണ് ഖാസിം ഏറ്റെടുത്തത്
https://www.facebook.com/Malayalivartha