Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ഇന്ന് ലോക പരിസ്ഥിതി ദിനം...പരിസ്ഥിതി ഇല്ലാതെ മനുഷ്യൻ ഇല്ല, ഭൂമിയെ സ്‌നേഹിയ്ക്കണം എന്നൊക്കെ എത്ര പ്രസംഗിച്ചാലും പറഞ്ഞാലും ഇന്നും എന്നും ഭൂമിയുടേയും പരിസ്ഥിതിയുടേയും മുഖ്യ ശത്രു മനുഷ്യൻ തന്നെ... . ഒരുപക്ഷേ കൊവിഡിനെ പേടിച്ച് മനുഷ്യൻ ശ്വാസം അടക്കി അവനവന്റെ വീടുകളിൽ ഒതുങ്ങിയപ്പോൾ ആയിരിക്കും ഭൂമി നേരാംവണ്ണം ശ്വാസം എടുത്തുതുടങ്ങിയത്

05 JUNE 2021 01:39 PM IST
മലയാളി വാര്‍ത്ത


ഇന്ന് ലോക പരിസ്ഥിതി ദിനം...പരിസ്ഥിതി ഇല്ലാതെ മനുഷ്യൻ ഇല്ല, ഭൂമിയെ സ്‌നേഹിയ്ക്കണം എന്നൊക്കെ എത്ര പ്രസംഗിച്ചാലും പറഞ്ഞാലും ഇന്നും എന്നും ഭൂമിയുടേയും പരിസ്ഥിതിയുടേയും മുഖ്യ ശത്രു മനുഷ്യൻ തന്നെ...


കോവിഡ് എന്ന വിപത്തിനു മുൻപിൽ ലോകം ഒരു പരിധിവരെ നിശ്ചലമായി നിൽക്കുകയാണ് ... അതിജീവനം വലിയ ചോദ്യമായി മനുഷ്യരാശിക്ക് മുൻപിൽ ഉയർന്നിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു ..പക്ഷെ കൊവിഡ് എന്ന മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഭൂമിയുടെ അവസ്ഥ ഇതിലും ഭീകരമായേനെ. ഒരുപക്ഷേ കൊവിഡിനെ പേടിച്ച് മനുഷ്യൻ ശ്വാസം അടക്കി അവനവന്റെ വീടുകളിൽ ഒതുങ്ങിയപ്പോൾ ആയിരിക്കും ഭൂമി നേരാംവണ്ണം ശ്വാസം എടുത്തുതുടങ്ങിയത്.

 

 


കോവിഡ് ലോക്ഡൗൺ പോലുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിട്ടും ഇന്ത്യയിലെ പരിസിഥിതി മലിനീകരണത്തിന്റെ തോത് കാര്യമായി കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഈയടുത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് അന്തരീക്ഷമലിനീകരണം കൂടിയ ലോകത്തിലെ 30 രാജ്യങ്ങളിൽ 22 ഉം നമ്മുടെ ഭാരതത്തിൽ നിന്നുമാണ്

 


ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്നു നിൽക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇവിടുത്തെ വാഹനപെരുപ്പം തന്നെയാണ്. ഫാക്ടറികളും മറ്റ് വ്യാവസായിക സ്ഥാപനങ്ങളും കാരണം ഉണ്ടാകുന്ന വായു മലിനീകരണം വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ പുതിയ പഠനം അനുസരിച്ച് ലോകത്തിൽ ഉണ്ടാകുന്ന വായുമലിനീകരണത്തിന്റെ 24ശതമാനവും വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്നവയാണ്

 

 

ഇന്ത്യയിൽ വാഹനപെരുപ്പം ഉണ്ടെന്ന് മാത്രമല്ല നിരത്തുകളിൽ ഓടുന്നവയിൽ ഭൂരിഭാഗവും കാലപ്പഴക്കംചെന്നവയുമാണ്. വാഹനങ്ങൾ വഴിയുള‌ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം കഴിഞ്ഞ ബജറ്റിൽ 'സ്‌ക്രാപ്പേജ് പോളിസി' അവതരിപ്പിച്ചത് . എന്നാൽ ഇത് ഇന്ത്യൻ സാഹചര്യത്തിൽ എത്രമാത്രം ഫലവത്താകുമെന്നു പേരാണ് കഴിയില്ല

 

 


പ്ളാസ്റ്റിക്ക് മലിനീകരണമാണ് മറ്റൊരു വെല്ലുവിളി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കുകളുടെ മേലുള‌ള നിരോധനം ഉണ്ടായിരുന്നിട്ടുകൂടി ഇന്ത്യയിൽ ഒരുദിവസം 26,000 ടൺ പ്ളാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽതന്നെ ഏകദേശം 10,000ടൺ പ്ളാസ്റ്റിക്ക് മാലിന്യം ആയി കടലിൽ ഒഴുക്കപ്പെടുകയാണ്. ആഹാരമായി കടൽജീവികൾ കഴിക്കുന്നത് പോലും പ്ളാസ്‌റ്റിക് ആണ് എന്നതും ദുഖകരമായ സത്യമാണ്

 

 


ഇതിനുപുറമേ അധികം ആരുംതന്നെ ശ്രദ്ധിക്കാത്തവയാണ് ടൂത്ത്‌ പേസ്റ്റുകളിലും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുള‌ള പ്ളാസ്റ്റിക്കിന്റെ ചെറുകണികകൾ. ഇവയും മാലിന്യമായി കടലിൽ ഒഴുകിയെത്തുക തന്നെയാണ് ചെയ്യുന്നത്. വളരെ ചെറിയ കണികകൾ പോലെ ഇരിക്കുന്ന ഇവയെ പലപ്പോഴും മീനുകൾ അവയുടെ ഭക്ഷണം ആണെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങുകയും ഇവ തൊണ്ടയിൽ കുരുങ്ങി മീനുകൾ ചത്തുപോകുകയും ചെയ്യാറുണ്ട്.

 

 

തുണികഴുകുവാനും മറ്റും ഉപയോഗിക്കുന്ന സോപ്പും ഡിറ്റർജന്റും പോലുളള വസ്തുക്കൾ ഉണ്ടാക്കുന്ന മാലിന്യങ്ങളും ഒടുവിൽ എത്തിച്ചേരുന്നത് കടലിലും പുഴകളിലുമാണ്.

 




ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത് . അതിനായി നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടണം. അതിനുള്ള ഇടപെടൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നിന്ന് തുടങ്ങും എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

 


പരിസ്ഥിതി മലിനീകരണം എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ട വിഷയം ആണെങ്കിലും അതിനുള്ള പരിഹാരം വളരെ വിദൂരമാണെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ മനുഷ്യൻ സൃഷ്ടിക്കുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടചുമതലയും മനുഷ്യന് തന്നെയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (9 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (16 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (25 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (2 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (4 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends